HOME
DETAILS

ഇന്ത്യക്കെതിരായ പ്രത്യാക്രമണം; 90 ശതമാനം ചൈനക്കാരും പിന്തുണയ്ക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

  
backup
August 28 2020 | 19:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be

ബെയ്ജിങ്: ചൈനക്കാരില്‍ 70 ശതമാനവും ഇന്ത്യക്ക് ചൈനയോട് കടുത്ത ശത്രുതയുണ്ടെന്ന് വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 90 ശതമാനം ജനങ്ങളും ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്ക് ചൈന തിരിച്ചടി നല്‍കുന്നതിനെ പിന്തുണയ്ക്കുന്നതായും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.
ഈമാസം 17 മുതല്‍ 20 വരെ രാജ്യത്തെ 1960 പേരിലാണ് സര്‍വേ നടത്തിയത്. ഗ്ലോബല്‍ ടൈംസിനു വേണ്ടി സര്‍വേ നടത്തിയ ഡാറ്റ 100 സര്‍വേ കമ്പനി ബെയ്ജിങ്, ഷാങ്ഹായ്, വുഹാന്‍ തുടങ്ങി രാജ്യത്തെ 10 പ്രമുഖ നഗരങ്ങളിലാണ് സര്‍വേ നടത്തിയത്.
ഇന്ത്യ ചൈനയെ സാമ്പത്തികമായി വന്‍തോതില്‍ ആശ്രയിക്കുന്നതായി സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനം പേര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ ചൈനാവിരുദ്ധ വികാരം ശക്തമാണെന്ന് 70 ശതമാനം പേരും വിശ്വസിക്കുന്നു. ഇന്ത്യ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതില്‍ 35.3 ശതമാനം പേരും രോഷാകുലരാണ്. ഭാവിയില്‍ വീണ്ടും അതിര്‍ത്തി സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് 90 ശതമാനത്തിന്റെയും നിലപാട്.
സര്‍വേ പ്രകാരം ചൈനക്കാര്‍ക്ക് ഇഷ്ടപ്പെട്ട അയല്‍ രാജ്യങ്ങളില്‍ ഇന്ത്യ നാലാമതാണ്. റഷ്യ, പാകിസ്താന്‍, ജപ്പാന്‍ എന്നിവയാണ് ആദ്യ മൂന്ന് രാജ്യങ്ങള്‍. 25 ശതമാനവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ 10 ശതമാനം ഇല്ലെന്ന് കരുതുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago