ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പൊലിസിന് വിവരമില്ലാത്തത് ആശങ്കാജനകം: യൂത്ത് ലീഗ്
മാവൂര്‍: മാവൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പൊലിസടക്കമുള്ള അധികാരികള്‍ക്കു വ്യക്തമായ വിവരങ്ങളില്ലാത്തത് ആശങ്കാജനകമാണെന്ന് മാവൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വിദ്യാര്‍ഥികള്‍ക്കെത്തിച്ചു നല്‍കുന്നതായുള്ള വിവരം അധികൃതര്‍ ഗൗരവത്തോടെ കാണണം. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലുമുള്ള മതിയായ സൗകര്യം ചെയ്തു കൊടുക്കുന്നില്ല. ശുചിത്വമില്ലാത്തതും വൃത്തിഹീനവുമായ ഇടങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. നാട്ടില്‍ പടരുന്ന പകര്‍ച്ചവ്യാധികളുടെ പ്രധാന കാരണം ഇതര സംസ്ഥാന തൊഴിലാളികളുടെ ഇത്തരം ജീവിതപരിസരങ്ങളാണ്. ഇത്തരം വിഷയങ്ങളില്‍ അധികാരികള്‍ ജാഗ്രതപുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗം കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഒ.എം നൗഷാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു.എ ഗഫൂര്‍, മുര്‍ത്താസ് കെ.എം, ശമീം ഊര്‍ക്കടവ്, ശരീഫ് സി.ടി, ശാക്കിര്‍ പാറയില്‍, മുനീര്‍ പി.കെ, ലിയാഖത്ത് അലിഖാന്‍, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ ബാസിത്ത് കെ.വി, ഹാരിസ് മേപ്പങ്ങോട്ട്, കെ. അബ്ദുറഹ്മാന്‍, അബ്ദുസ്സലാം എ.കെ, റഷീദ് ടി.എം, ശരീഫ് ഹുസ്സയിന്‍, നൗഫല്‍ ഒ.എം, റിയാസ് എ.പി, നൗഫല്‍ കെ.വി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."