HOME
DETAILS
MAL
കൗമാരക്കാര്‍ക്ക് സൗജന്യമായി ഇന്‍സുലിന്‍ നല്കുന്നു
backup
August 28 2018 | 05:08 AM
കോഴിക്കോട്: പ്രളയക്കെടുതിയില്‍പെട്ട് ദുരിതമനുഭവിക്കുന്ന ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഇന്‍സുലിന്‍ സൗജന്യമായി നല്കുന്നു. പ്രമേഹരോഗ ചികിത്സകരുടെ സംഘടന കാലിക്കറ്റ് ഫോറം ഫോര്‍ ഡയബറ്റിസ്, മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഗ്രൂപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ 20 വയസില്‍ താഴെയുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രക്ഷിതാക്കള്‍ കുട്ടിയുടെ പേര്, വയസ്, വിലാസം, കുറിപ്പടിയുടെ പകര്‍പ്പ്, എടുത്തുകൊണ്ടിരിക്കുന്ന ഇന്‍സുലിന്റെ വിവരങ്ങളും ഡോസും താഴെ കാണുന്ന നമ്പറുകളില്‍ വാട്സ് ആപ്പ് ചെയ്യണം. വിവരങ്ങള്‍ അയയ്ക്കേണ്ട നമ്പര്‍: ഡോ. സിജുകുമാര്‍ 9995 078026, ഡോ. എസ്.കെ സുരേഷ് കുമാര്‍ 9447470269, ഡോ. വി.കെ ഷമീര്‍ 9495319078.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."