HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റിനെ പൊലിസ് അവഹേളിച്ചതായി പരാതി
backup
April 26 2019 | 06:04 AM
മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസിനെ ഹൈവേ പൊലിസ് നടുറോഡില്‍ നിര്‍ത്തി അവഹേളിച്ചതായി പരാതി. ഇന്നലെ രാവിലെ പത്താംമൈല്‍ ദേശീയ പാതയിലായിരുന്നു സംഭവം.
മഞ്ചേശ്വരം പഞ്ചായത്തിലെ വാഹനം തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതിനാല്‍ സ്വന്തം ഇരുചക്രവാഹനത്തില്‍ പഞ്ചായത്ത് ഓഫിസില്‍ പോകവെ പൊലിസ് തടഞ്ഞു നിര്‍ത്തി മോശമായി പെരുമാറുകയായിരുന്നുവെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു.
തുടര്‍ന്ന് വണ്ടി സ്റ്റേഷനില്‍ കൊണ്ടുപോവുകയും തന്നെ പകുതിയില്‍ ഇറക്കി വിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."