HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് കല്ലേറ്
backup
April 26 2019 | 06:04 AM
രാജപുരം: കോടോം-ബേളൂര്‍ അയറോട്ട് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ കല്ലേറ്. ഒ.എം സജിയുടെ വീടിനുനേരെയാണ് കല്ലെറിഞ്ഞത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
രാജ്മോഹന്‍ ഉണ്ണിത്താന്റെ ബൂത്ത് ഏജന്റായി ഇരുന്നതിന്റെ വിരോധത്തിനാണ് അക്രമമെന്ന് യു.ഡി.എഫ് ആരോപിച്ചു. ഉദയപുരം ബൂത്തില്‍ ഏജന്റ് ആയി ഇരുന്നതിന് കോടോത്തെ കെ.വി ഗോപിയെ ഒരു സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സജി, ഗോപി എന്നിവരുടെ വീടുകള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്, മണ്ഡലം പ്രസിഡന്റ് ബിനോയ് ആന്റണി, ബ്ലോക്ക് ഭാരവാഹികളായ ഷാജു അയറോട്, അബ്ദുല്ല കൊട്ടോടി, പി .എ. ആലി, സജി പ്ലാച്ചേരിപുറത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."