ഷോളയൂരില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി
അഗളി: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി ഭൂമി വ്യാജരേഖയുപയോഗിച്ച് അന്യാധീപ്പെടുത്തുന്നുവെന്ന് പരാതി. ഷോളയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ഷോളയൂര്‍ഊരുവക ഭൂമി സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതായാണ് ആരോപണം. ഇതു സംബന്ധിച്ച് ഊരുവാസികള്‍ പട്ടികവര്‍ഗ വകുപ്പിനും, തഹസില്‍ദാര്‍ക്കും പരാതി നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊരിലെ വിവിധ പണിക്കായി അന്നത്തെ ഊരുമൂപ്പനായിരുന്ന കാരമട മൂപ്പന്റെ അനുവാദത്തോടെ മൂന്ന് കുടുംബങ്ങള്‍ ഷോളയൂര്‍ ഊരില്‍ താമസമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതില്‍ രണ്ടു കുടുംബങ്ങള്‍ ഊരില്‍ നിന്ന് താമസവും മാറി. എന്നാല്‍ യേശുദാസ് എന്ന വ്യക്തി മാത്രം ഊരില്‍ തുടര്‍ന്നു.
നാലുസെന്റ് സ്ഥലത്തിന് ഊരുമൂപ്പനില്‍ നിന്ന് രേഖയുണ്ടാക്കി വീടുണ്ടാക്കി താമസം തുടര്‍ന്നു. യേശുദാസിന്റെ മരണശേഷം തമിഴ്‌നാട്ടില്‍ താമസിച്ചിരുന്ന മകന്‍ മുത്തു ഊരിലെത്തുകയും ഊരില്‍ 17 സെന്റ് ഭൂമിയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
മുത്തിവിന് അവകാശപ്പെട്ട് ഭൂമിയിലെ വീട് നിലവില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഊരുവാസിയായ സരോജ വീട് വച്ച് താമസിക്കുന്ന ഭൂമിയിലാണ് മുത്തു അവകാശവാദം ഉന്നയിക്കുന്നത്. സരോജയുടെ സഹോദരന്‍ വെള്ളിങ്കിരിക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ വീടിന്റെ നിര്‍മ്മാണം പട്ടിക വര്‍ഗ വകുപ്പിന്റെ അനുമതിയോടെ ഇവിടെ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഇതോടെ മുത്തുവും വാടകയ്ക്കിരിക്കുന്നവരും ചേര്‍ന്ന് ഊരുവാസികളെ ഭീഷണിപ്പെടുത്തുകയും പോലീസിനെ ഉപയോഗിച്ച് വീടു പണിതടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഊരുവാസികള്‍ ആരോപിക്കുന്നു. ഭൂമിവിഷയത്തില്‍ മുത്തു നല്‍കിയ പരാതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."