കായിക അവാര്‍ഡുകള്‍ വിതരണം ചെയ്തു
ന്യൂഡല്‍ഹി: വിവിധ കായിക താരങ്ങള്‍ക്ക് പ്രഖ്യാപിച്ച ഖേല്‍ രത്‌ന, അര്‍ജുന, ദ്യാന്‍ ചന്ദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദേശീയ കായിക ദിനമായ ഇന്നലെ പ്രഡിഡന്റ് രാം നാഥ് കോവിന്ദ് വിര്‍ച്വല്‍ മീറ്റിങ്ങിലൂടെയാണ് താരങ്ങള്‍ ആദരം അര്‍പിച്ച് അവാര്‍ഡുകള്‍ കൈമാറിയത്. ഖേല്‍ രത്‌ന നേടിയ രോഹിത് ശര്‍മക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ വിനേഷ് ഫൊഗാട്ടും ചടങ്ങില്‍ നിന്ന് വിട്ടുന്നിന്നു. ഇന്ത്യന്‍ വനിതാ ടീം ഹോക്കി നായിക റാണി രാംപാല്‍, പാരാലിംപിക്‌സ് മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ബംഗളുരുവില്‍ നിന്നാണ് ചടങ്ങില്‍ പങ്കെടുത്തത്. മനിക ബത്ര പൂനിയെില്‍ നിന്നാണ് ചടങ്ങില്‍ പങ്കാളിയായത്. അവാര്‍ഡ് എല്ലാവര്‍ക്കും പ്രസിഡന്റ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
അവാര്‍ഡ് ജേതാക്കള്‍ക്കുള്ള
സമ്മാനത്തുക വര്‍ധിപ്പിച്ചു
ന്യൂ ഡല്‍ഹി: ഈ വര്‍ഷം മുതല്‍ ദേശീയ കായിക അവാര്‍ഡുകള്‍ സ്വന്തമാക്കുന്നവര്‍ക്കുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം കായിക മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഖേല്‍ രത്‌ന ജേതാക്കള്‍ക്ക് ലഭിച്ചിരുന്നത് 25 ലക്ഷമായിരുന്നു. ഇത് ഈ വര്‍ഷം മുതല്‍ 75 ലക്ഷമാക്കി ഉയര്‍ത്തി. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് അഞ്ച് ലക്ഷമായിരുന്നു സമ്മാനത്തുക. ഇത് 15 ലക്ഷമാക്കി ഉയര്‍ത്തി. ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ക്കും അഞ്ച് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്തി. ദ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാക്കളുടെ സമ്മാനത്തുക അഞ്ച് ലക്ഷത്തില്‍ 10 ലക്ഷമാക്കി ഉയര്‍ത്തി. 2008 ലായിരുന്നു ഇതിന് മുമ്പ് സമ്മാനത്തുക പരിശ്കരിച്ചത്. ഓരോ പത്തുവര്‍ഷത്തിലും സമ്മാനത്തുക പരിഷ്‌കരിക്കണമെന്നാണ് നിയമം. അഞ്ച് പേര്‍ക്ക് ഖേല്‍ ര്തന അവാര്‍ഡും 27 പേര്‍ക്ക് അര്‍ജുന അവാര്‍ഡും 13 പരിശീലക്ക് ദ്രോണാചാര്യ അവാര്‍ഡും 15 പേര്‍ക്ക് ദ്യാന്‍ചന്ദ് അവാര്‍ഡുമാണ് ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."