HOME
DETAILS

തൃശൂര്‍ പൂരം ഇക്കുറി ഹരിതപൂരം

  
backup
April 26, 2019 | 7:13 AM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%82-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b9%e0%b4%b0%e0%b4%bf

തൃശൂര്‍: ഇക്കുറി തൃശൂര്‍ പൂരം ഹരിതപൂരമാകും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൂരത്തിന്റെ ജനറല്‍ കോ ഓഡിനേഷന്‍ യോഗത്തിലാണ് തൃശൂര്‍ പുരം നടത്തിപ്പിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തീരുമാനമായത്.
ഹരിത കേരള മിഷന്റേയും, ശുചിത്വമിഷന്റേയും നേതൃത്വത്തില്‍, തൃശൂര്‍ കോര്‍പറേഷന്‍ ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച വിവിധ വശങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. എല്ലാ വാഹനങ്ങള്‍ക്കും കടന്ന് പോകാന്‍ കഴിയുംവിധം പൂരം പന്തലുകളുടെ ഉയരം വര്‍ദ്ധിപ്പിക്കണമെന്ന സിറ്റി പൊലിസ് മേധാവി യതീഷ്ചന്ദ്രയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.
പൂരദിനങ്ങളില്‍ അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ നല്‍കും. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കുടിവെള്ള വിതരണ സംവിധാനങ്ങളും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും ഒരുക്കും. എഴുന്നള്ളിപ്പിനുള്ള ആനകളുടെയും, പാപ്പാന്‍മാരുടെയും പട്ടിക മുന്‍കൂട്ടി വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കും. ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും.
പൂരത്തിന്റെ മുന്നോടിയായി നഗരത്തിലെ വെളിച്ച വിതാനങ്ങളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കാനും, റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും, കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാനുമുള്ള നടപടികള്‍ക്ക് കോര്‍പറേഷന്‍ സെക്രട്ടറിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. നീളം കൂടിയ ബലൂണുകളും ശബ്ദ തീവ്രതയുള്ള പീപ്പികളും പൂരത്തിന് അനുവദിക്കില്ല. പൊലിസിന്റേതല്ലാത്ത ഹെലിക്യാമുകള്‍ക്കും നിരോധനമുണ്ട്. വെടിക്കെട്ടിനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടത്തും. വെടിക്കോപ്പുകള്‍ ഒരുക്കുന്നത് പരിശോധിക്കാന്‍ പൊലിസ് 25 അംഗ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. അന്തര്‍ദേശീയ ആഘോഷമായാണ് സര്‍ക്കാര്‍ തൃശൂര്‍ പൂരത്തെ കണക്കാക്കുന്നതെന്നും പൂരം ഭംഗിയായി നടത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.സാമൂഹ്യനീതി വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം ഇരുപത് അംഗപരിമിതര്‍ക്ക് തൃശൂര്‍ പൂരം കാണുന്നതിനുള്ള പ്രത്യേക സൗകര്യവും ഇക്കുറി ഒരുക്കും. വെടിക്കെട്ട് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഫയര്‍ ഹൈഡ്രന്റ് സംവിധാനം പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്താന്‍ ഫയര്‍ഫോഴ്‌സിനെ ചുമതലപ്പെടുത്തി.
മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കലക്ടര്‍ ടി.വി അനുപമ, സിറ്റി പൊലിസ് മേധാവി യതീഷ്ചന്ദ്ര, എ.ഡി.എം. റെജി. പി.ജോസഫ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  10 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  10 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  10 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  10 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  10 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  10 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  10 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  10 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  10 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  10 days ago