സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ
ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ മുൻ ക്ഷേത്ര ഓഫിസറായിരുന്ന രാജേന്ദ്ര ചൗഹാനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നാല് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതികളിലൊരാളാണ് ചൗഹാൻ. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾ നോട്ടുകെട്ടുകൾ എടുത്ത് കീശയിലിടുന്നത് കാമറയിൽ പതിഞ്ഞിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
ക്ഷേത്രത്തിലെ സംഭാവനകൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രസമിതി ചെയർമാനും ബി.ജെ.പി നേതാവുമായ ഹേമന്ത് ദ്വിവേദിയുടെ സഹായിയും ക്ഷേത്ര ജീവനക്കാരനുമായ പ്രമോദ് നൗട്ടിയാലിനെ നേരത്തെ ഉത്തരാഖണ്ഡ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.
അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രത്തിലെ വഴിപാടുകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററിൽ തിരുത്തലുകൾ വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ക്ഷേത്രം ട്രഷറർ സന്ദേശ് മേത്തയെ സ്ഥലംമാറ്റിയിരുന്നു.
The Special Investigation Team (SIT) has arrested Rajendra Chauhan, a former temple officer, in connection with the donation theft at the Badrinath Temple. The arrest was made following an interrogation that lasted for about four hours. Chauhan is one of the main accused in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."