കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത് വ്യാഴാഴ്ചയാണ്. മുഖ്യമന്ത്രി അന്നേദിവസം കൊല്ലത്തായിരുന്നു. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നുവെങ്കിലും കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അതേസമയം, സര്‍ക്കാരിന് പ്ലീഡര്‍ നിയമനത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും അത് തിരുത്തണമെന്നുമാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അത് തെറ്റാണെന്ന് തോന്നുന്നെങ്കില്‍ ആ തെറ്റ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ കായികമായി ആക്രമിച്ച സംഘത്തിന്റെ പ്രതിനിധിയെയാണ് പ്ലീഡറായി നിയമിച്ചത്. സാധാരണക്കാരായ കെ.എസ്.യു പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയം. ഈ നാട്ടിലെ താനുള്‍പ്പെടുന്ന സാധാരണക്കാരുടെ സര്‍ക്കാരാണിത്. സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതിനെ വിമര്‍ശനമായി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലീഡര്‍മാരില്‍ രണ്ടുപേരുടെ നിയമനത്തിനെതിരേയാണ് കെ.എസ്.യു രംഗത്തുവന്നത്. ഒരാള്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും രണ്ടാമത്തെയാള്‍ മുന്‍ എ.ബി.വി.പി പ്രവര്‍ത്തകനുമാണെന്നാണ് കെ.എസ്.യു ആരോപിച്ചത്. എന്നാല്‍, പ്ലീഡര്‍ നിയമനത്തില്‍ കെ.എസ്.യുവിന് എന്താണ് കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളെയടക്കം കാണാന്‍ സമയം കണ്ടെത്തുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളെ കാണാന്‍ സമയം ലഭിക്കാത്തതെന്ന ചോദ്യവുമായി കെ.പി.സി.സിയുടെ മീഡിയ പാനലിസ്റ്റായ വി.ആര്‍ അനൂപ് രംഗത്തുവന്നു. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍ ആണല്ലോയെന്ന വിമര്‍ശനവുമായി വാര്‍ത്താചാനലുകളിലെ കോണ്‍ഗ്രസ് മുഖമായ ജിന്റോ ജോണും രംഗത്തെത്തി.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച വി.ആര്‍ അനൂപിനെതിരേ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം ഷഫീര്‍ കൂടി രംഗത്തെത്തിയതോടെ പോര് രൂക്ഷമായി. ഷഫീറിന്റെ രാഷ്ട്രീയ ഭൂതകാലവും സി.പി.എം ബന്ധവും ചൂണ്ടിക്കാണിച്ച് കടുത്ത ഭാഷയില്‍ മറുപടിയുമായി വി.ആര്‍ അനൂപ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതോടെ ഭിന്നത പരിധിവിടുകയാണ്. വി.ഡി സതീശനെതിരായ നീക്കത്തില്‍ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന കെ.സി വേണുഗോപാലിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന സംശയം കോണ്‍ഗ്രസില്‍ ബലപ്പെട്ടിട്ടുണ്ട്. വേണുഗോപാലുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് നിലവില്‍ സതീശനെതിരേ രംഗത്തുവന്നവരെല്ലാം.
The Kerala Chief Minister's Office has clarified that a meeting was not denied to the KSU president, responding to reports and allegations suggesting otherwise. According to the CMO, there was no refusal to grant an appointment, and the circumstances surrounding the requested meeting have been misrepresented.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."