എസ്.എസ്.എ ജീവനക്കാര്‍ മുന്നിട്ടിറങ്ങി, പരപ്പൂക്കര സ്‌കൂളിന് പുതിയമുഖം
ചെറുവത്തൂര്‍: ചെളിനിറഞ്ഞ ക്ലാസ് മുറികളും അക്ഷരമുറ്റവുമെല്ലാം ശുചീകരിച്ച് തൃശ്ശൂരിലെ പരപ്പൂക്കര സ്‌കൂളിന് പുതിയമുഖം നല്‍കി കാസര്‍കോട് ജില്ലയിലെ സമഗ്രശിക്ഷാ അഭിയാന്‍ ജീവനക്കാര്‍. 29ന് സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് പരമാവധി സഹായങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 25 അംഗ സംഘം തൃശ്ശൂര്‍ ജില്ലയിലെ പുറക്കാട് പരപ്പൂക്കര പൊതുജന വിദ്യാഭ്യാസ സമിതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്.
ആദ്യം ദുരിതാശ്വാസ കേന്ദ്രമായി പ്രവര്‍ത്തിച്ച ഈ വിദ്യാലയം ഡാം തുറന്നപ്പോള്‍ അഞ്ചടിയോളം വെള്ളത്തിലായി. ഇതേതുടര്‍ന്ന് അഡ്മിഷന്‍ രജിസ്റ്ററും അധ്യാപകരുടെ സര്‍വിസ് ബുക്കും കുട്ടികളുടെ പഠന സാമഗ്രികളുമടക്കം സ്‌കൂള്‍ ലബോറട്ടറിയിലെ രാസവസ്തുക്കള്‍ വരെ നശിച്ചു.
ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്റെ നേതൃത്വത്തില്‍ ജില്ല, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാര്‍, ബി.ആര്‍.സി പരിശീലകര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപകര്‍ എന്നിവരടങ്ങിയ സംഘമാണ് ശുചീകരണത്തില്‍ കൈകോര്‍ത്തത്. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. എം.വി ഗംഗാധരന്‍, ബി. ഗംഗാധരന്‍ എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."