സ്‌നേഹക്കൂട്ടമായി നാടിനൊപ്പം ഗ്രീന്‍ ട്രാക്ക് അംഗങ്ങള്‍
കരൂപ്പടന്ന: മഴ നിന്നിട്ടും സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കരൂപ്പടന്നയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഒറ്റപ്പെട്ടവരും രോഗികളുമായി കഴിയുന്ന ആളുകളുടെ വീടുകളില്‍ ശുചീകരണം നടത്തി നാടിന് മാതൃകയായിരിക്കുകയാണ് ഗ്രീന്‍ ട്രാക്ക് സോഷ്യല്‍ ക്ലബ്ബ്.
സര്‍വ സാമഗ്രികളുമായി വീട്ടുകളിലെത്തുന്ന ഇവര്‍ ഗ്രൂപ്പുകള്‍ തിരിഞ്ഞ് കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ്. ചളി നിറഞ്ഞ് വീട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവുമായിയെത്തുന്ന ഇവര്‍ ഇതിനകം നിരവധി വീടുകളാണ് താമസയോഗ്യമാക്കിത്തീര്‍ത്തത്.
ക്യാംപുകളിലേക്ക് ഭക്ഷണമൊരുക്കിയും വസ്ത്രങ്ങളും മറ്റു ആവശ്യസാധനങ്ങളുമെത്തിച്ചും ദിവസങ്ങളായി ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുന്ന ഈ സംഘത്തില്‍ ഡോക്ടര്‍, അഡ്വകറ്റ്, എന്‍ജിനിയര്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരുണ്ട്. ഓണത്തിന്റെയും പെരുന്നാളിന്റെയും ആഘോഷ ദിവസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ് ഈ യുവാക്കള്‍.
സാമൂഹ്യ മാധ്യമങ്ങള്‍ പ്രയോഗപ്പെടുത്തി കൂടുതല്‍ സഹായങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്ന് സെക്രട്ടറി ഷാക്കിര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."