
റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

ദുബൈ: പുണ്യമാസമായ റമദാൻ അടുത്തെത്തിയിരിക്കുകയാണ്. വ്യക്തികളെന്ന നിലയിൽ കാത്തുസൂക്ഷിക്കേണ്ട വിശ്വാസങ്ങളും ആചാരങ്ങളും കൂടാതെ റമദാനിൽ യുഎഇയിലെ താമസക്കാരും സന്ദർശകരും അറിഞ്ഞിരിക്കേണ്ട സാമൂഹികവും നിയമപരവുമായ വശങ്ങളുമുണ്ട്. വിവിധ വിശ്വാസങ്ങൾ പിന്തുടരുന്ന വിവിധ രാജ്യക്കാർ യുഎഇയിലുണ്ട്. എന്നാൽ റമദാൻ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇസ്‌ലാം മതവിശ്വാസികളായവരും അല്ലാത്തവരും ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ദാനധർമങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക
റമദാൻ മാസം വലിയ തോതിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കാറുണ്ട്, പ്രത്യേകിച്ചും ദാനധർമങ്ങൾ. സമൂഹമാധ്യമങ്ങശിലടക്കം സംഭാവനകൾ അഭ്യർഥിക്കുന്ന പരസ്യങ്ങളും ക്യാംപെയിനുകളും പ്രത്യക്ഷപ്പെടാറുണ്ട്. ലൈസൻസില്ലാത്തും വിശ്വസനീയമല്ലാത്തതുമായ ഇത്തരം പ്രചാരണങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. അതുപോലെ സംഭാവനകൾ നൽകുന്നത് രാജ്യത്തെ ഔദ്യോഗികമായതും വിശ്വസനീയമായതുമായ കേന്ദ്രങ്ങളിലൂടെ മാത്രം ആയിരിക്കണമെന്നും അധികൃതർ അറിയിച്ചു.
അനധികൃത ഫണ്ട് ശേഖരണം പാടില്ല
യുഎഇയിലെ നിയമപ്രകാരം പൊതുജനങ്ങളിൽ നിന്ന് സംഭാവനയെന്ന രീതിയിൽ ഫണ്ട് ശേഖരിക്കുന്നത് കുറ്റകരമാണ്. അതേസമയം, ഇത് ലംഘിക്കുന്നവർക്ക് 150,000 മുതൽ 300,000 ദിർഹം വരെ പിഴ ലഭിക്കും മാത്രമല്ല, ശേഖരിച്ച പണം കോടതി കണ്ടുകെട്ടുകയും ചെയ്യും. അതേസമയം, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ അടുത്ത് പരിചയമുളള നിർധനരെയോ സഹായിക്കുന്നതിനായി ഫണ്ട് ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും സാമൂഹിക വികസനമന്ത്രാലയം പറയുന്നു. അനുവദനീയമായ പരിധിക്കുളളിലായിരിക്കണം ഫണ്ട് ശേഖരണമെന്നും ലൈസൻസുളള സംഘടനകളുടെ പ്രവർത്തന നിലവാരത്തിലായിരിക്കരുത് എന്ന നിബന്ധനയുമുണ്ട്.
അശ്രദ്ധമായ പാർക്കിങ് പിഴ ലഭിക്കാൻ കാരണമാവാം
അശ്രദ്ധമായി വാഹനം പാർക്ക് ചെയ്യുന്നത് കുറ്റകരമാണ്. തറാവീഹ് പ്രാർഥനകളിലും റമസാനിലെ അവസാന പത്ത് ദിവസങ്ങളിലും പളളികൾക്ക് സമീപം ക്രമരഹിതമായി വാഹനം പാർക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് യാത്രാക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്‌താൽ 500 ദിർഹമാണ് അബൂദബിയിലെ പിഴ. ക്രമരഹിത പാർക്കിങ് പാടില്ലെന്ന് ദുബൈ പൊലിസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക പട്രോളിങ് നടത്തും.
ഭിക്ഷാടനം നിയമവിരുദ്ധം
യുഎഇയിൽ ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും, ഭിക്ഷതേടുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമാണെന്നും അധികൃതർ അറിയിച്ചു. ഭിക്ഷാടനത്തിനുള്ള കുറഞ്ഞ പിഴ 5000 ദിർഹമാണ്, കൂടാതെ 3 മാസം ജയിൽ ശിക്ഷയും ലഭിക്കും. സംഘടിത ഭിക്ഷാടനം നടത്തുന്നവർക്ക് 100,000 ദിർഹം പിഴയും ആറ് മാസത്തിൽ കുറയാത്ത ജയിൽ ശിക്ഷയും ലഭിക്കും, എന്നാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തിയും സാഹചര്യവും അനുസരിച്ച് പിഴ 500,000 ദിർഹം വരെയാകാം. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുളള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി അനധികൃത ഫണ്ട് ശേഖരണം അഥവാ ഹൈടെക് ഭിക്ഷാടനം നടത്തുന്നവരിൽ നിന്ന് 250,000 മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കും.
സന്നദ്ധസേവനം
സന്നദ്ധസേവനം നടത്തുന്നതിന് യുഎഇയിൽ തടസ്സങ്ങളൊന്നുമില്ല എന്നാൽ, അംഗീകാരമുള്ള സംഘടനകൾ വഴിയായിരിക്കണം സന്നദ്ധ സേവനനം നടത്തേണ്ടത്. നിയമലംഘകർക്ക് 10,000 ദിർഹം മുതൽ 100,000 വരെയാണ് പിഴ ലഭിക്കും. സന്നദ്ധ സേവനത്തിനിടെ ലഭിച്ച വിവരങ്ങൾ പുറത്തുവിടുന്നത് നിയമവിരുദ്ധമാണെന്നും ഇത് ലംഘിക്കുന്നവർക്ക് 30,000 ദിർഹം വരെ പിഴ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ സന്നദ്ധസേവനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരിക്കുന്നവരിൽ നിന്ന് 50,000 ദിർഹം വരെ പിഴ ഈടാക്കും.
As UAE prepares to welcome Ramadan, knowing these 5 essential rules can help you avoid hefty fines and ensure a smooth fasting month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• a day ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• a day ago
ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്
Cricket
• a day ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു
Saudi-arabia
• 2 days ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 2 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 2 days ago
'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും
National
• 2 days ago
28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും
Cricket
• 2 days ago
രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്
Cricket
• 2 days ago
സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ
Cricket
• 2 days ago
മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 2 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 2 days ago
‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം
National
• 2 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 2 days ago
പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു
National
• 2 days ago
വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 2 days ago