പ്രളയ ദുരന്തം: ആലത്തൂമരിന്റെ പുനര്‍നിര്‍മാണത്തിന് ഒരു കോടി
വടക്കാഞ്ചേരി: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നുപോയ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ അങ്കണവാടി, സ്കൂള്കെട്ടിടങ്ങളുടേയും കുടിവെള്ള പദ്ധതികളുടേയും പുനര്‍നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് ഡോ. പി.കെ ബിജു എം.പി അറിയിച്ചു.
തകര്‍ന്നു പോയ റോഡുകളുടെ കണക്കെടുത്തതിനു ശേഷം പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കും.
ദുരന്തത്തില്‍ നശിച്ചുപോയതും നടപ്പിലാക്കേണ്ടതുമായ പദ്ധതികളെ സംബദ്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ തൃശൂര്‍, പാലക്കാട് കളക്ടര്‍മാരോട് ആവശ്യപ്പെടും. കഴിഞ്ഞ ഒരാഴ്ച മുഴുവന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിലെ മുഴുവന്‍ ക്യാംപുകളിലും സ്വാന്ത്വനവുമായി എം.പി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."