പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് ഇന്ന് തുടങ്ങും
മലപ്പുറം: പത്തൊന്‍പതാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് ഇന്ന് പൂക്കോട്ടൂര്‍ ഖിലാഫത്ത് കാംപസില്‍ തുടങ്ങും. രാവിലെ 9.30ന് പ്രഥമദിന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഹജ്ജ് ഗൈഡ് പ്രകാശനം പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയാവും. സമാപനദിന സമ്മേളനം നാളെ രാവിലെ 9.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിനു പ്രാര്‍ഥനാ സംഗമത്തിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
ഇരു ദിവസങ്ങളിലും രാവിലെ ഉദ്ഘാടന സെഷനു ശേഷം വൈകിട്ട് വരെ നടക്കുന്ന പഠന ക്ലാസിനു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. അനുഷ്ഠാനങ്ങളുടെ കര്‍മശാസ്ത്രപഠനം, പുണ്യസ്ഥലങ്ങളുടെ സവിശേഷതകള്‍, അന്താരാഷ്ട്ര യാത്രാനിയമങ്ങള്‍ തുടങ്ങിയ ക്ലാസില്‍ പ്രതിപാദിക്കും. പ്രധാന അനുഷ്ഠാനങ്ങളുടെ പ്രായോഗിക പരിജ്ഞാനവും നല്‍കും. ക്ലാസിനെത്തുന്നവര്‍ക്ക് രാവിലെയും വൈകിട്ടും പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ അറവങ്കര,പൂക്കോട്ടൂര്‍ സ്റ്റോപ്പുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ലഭ്യമാണ്. താമസ രജിസ്‌ട്രേഷന് 0483 2771819, 9633838288 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."