സുപ്രഭാതം റമദാന്‍ പതിപ്പ് പ്രകാശനം ചെയ്തു
കോഴിക്കോട്: കോട്ടുമല ബാപ്പുമുസ്്‌ലിയാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് സുപ്രഭാതമെന്നും സുപ്രഭാതത്തെ പൊതുസമൂഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സുപ്രഭാതം റമദാന്‍ പതിപ്പിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റമദാന്‍ പതിപ്പ് 2019' സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുല്ലപ്പള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.
സുപ്രഭാതം കോണ്‍ഗ്രസിനെ വിമര്‍ശിക്കാറുണ്ടെന്നും അതില്‍ പരിഭവമില്ലെന്നും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സുപ്രഭാതത്തിന്റെ ഉപഹാരം നല്‍കി.
മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ്, ഡയരക്ടര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, ഡി.ജി.എം വി. അസ്‌ലം, റമദാന്‍ പതിപ്പ് എഡിറ്റര്‍ മുഷ്താഖ് കൊടിഞ്ഞി, അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ഭാസ്‌കരന്‍ ചേലേമ്പ്ര പ്രസംഗിച്ചു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."