HOME
DETAILS

അനധികൃത ട്രോളിങ്: മത്സ്യമേഖല നേരിടുന്നത് വന്‍ പ്രതിസന്ധി

  
backup
April 27 2019 | 02:04 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d

പയ്യോളി: പ്രാരാബ്ദങ്ങളോട് പടവെട്ടി കടലിന്റെ കണ്ണെത്താ ദൂരത്തേക്ക് യാത്രയാകുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത് വലിയ ജീവിത പ്രതിസന്ധി. അനധികൃത മത്സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് കടലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് മാസമായി ഇവര്‍ക്ക് മത്സ്യം കിട്ടാക്കനിയായ അവസ്ഥയിലായിരുന്നു. വല്ലപ്പോഴും മാത്രമാണ് മത്സ്യബന്ധനത്തിനായി ഇവര്‍ കടലിലിറങ്ങിയത്. വലിയ ബോട്ടുകളില്‍ വന്‍ സാമ്പത്തികച്ചെലവോടുകൂടി ആഴ്ചകള്‍ നീളുന്ന ഉദ്യമത്തിനായി ഇങ്ങനെ പോകുന്നവര്‍ മിക്കപ്പോഴും നിരാശരായാണ് മടങ്ങിയത്. ഈ അവസ്ഥ തുടരുന്നതിനാല്‍ വളരെ കുറച്ച് ബോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിന് കടലിലിറങ്ങുന്നത്. തുടര്‍ച്ചായായി മത്സ്യം കിട്ടാതെ തിരിച്ച് വരുന്നത് സാമ്പത്തിക നഷ്ടം താങ്ങാവുന്നതിലും അധികമാക്കുകയാണെന്ന് ബോട്ടുടമകള്‍ പറയുന്നു. ആഴക്കടലില്‍ വന്‍കിട കപ്പലുകള്‍ ട്രോളിങ് ആരംഭിച്ചതോടെയാണ് കേരളത്തിന്റെ മത്സ്യ മേഖല വറുതിയിലേക്ക് നീങ്ങിത്തുടങ്ങിയത്. ആസിയാന്‍ കരാറിന്റെ ഭാഗമായി വന്‍കിട ട്രോളിങിന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനുമതി ലഭിക്കുകയായിരുന്നു. 150 ല്‍ കൂടുതല്‍ നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറത്ത് ആഴക്കടലില്‍ നങ്കൂരമടിക്കുന്ന വലിയ കപ്പലുകള്‍ മത്സ്യം പിടിക്കുകയും കപ്പലില്‍ നിന്ന് തന്നെ പായ്ക്കറ്റുകളാക്കി ചെറിയ ബോട്ടുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഇത്തരം കപ്പലുകള്‍ ആറ് മാസത്തിലധികം സ്ഥിരമായി കടലില്‍ നങ്കൂരമിടുന്നത് പതിവാണ്. മത്സ്യം ഉണക്കാനും സംസ്‌കരിക്കാനുമൊക്കെയുള്ള സംവിധാനവും ഇത്തരം കപ്പലുകളിലുണ്ടാവും.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും ചൂട് കനത്തതും മൂലം മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് ഉള്‍വലിയുന്നുണ്ട്. കടലിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിന്റെ തോതിലുണ്ടായ വന്‍ വര്‍ധനവും മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  5 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  5 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  5 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  5 days ago