HOME
DETAILS
MAL
പിറന്നാളില്‍ പതിവു തെറ്റിക്കാതെ ഗവര്‍ണര്‍; ആശ്രയക്ക് ഒരു കൈ സഹായം
backup
April 27 2019 | 03:04 AM
തിരുവനന്തപുരം : ഈ വര്‍ഷവും പിറന്നാളിന് പതിവു തെറ്റിക്കാതെ ഗവര്‍ണര്‍. ആര്.സി.സിയില്‍ നിര്‍ധന രോഗികളെ സഹായിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയക്ക് ഒരു കൈ സഹായം. തന്റെ സമ്പാദ്യത്തില്‍ നിന്ന് 25000 രൂപ ഗവര്‍ണര്‍ ഇന്നലെ ആശ്രയ ഭാരവാഹികള്‍ക്ക് കൈമാറി. ആശ്രയ ഭാരവാഹികളായ ശാന്ത ജോസ്, ക്ഷേമ ജോര്‍ജ്, പ്രഭ നായര്‍, ശ്രീമതി ഓമന ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി. ഇന്നാണ് ഗവര്‍ണറുടെ എഴുപതാം പിറന്നാള്‍. 2015 മുതല്‍ എല്ലാ വര്‍ഷവും പിറന്നാള്‍ ആഘോഷമൊഴിവാക്കി ആശ്രയക്ക് ഒപ്പം നില്‍ക്കലാണ് ഗവര്‍ണറുടെ പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."