ആദ്യ ഇസ്‌റാഈൽ വിമാനം യുഎഇയിൽ
അബുദാബി: ഗൾഫ് മേഖലയിലെ പ്രമുഖ രാജ്യമായ യുഎഇ യുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ ആദ്യ ഇസ്‌റാഈൽ വാണിജ്യ വിമാനം അബുദാബിയിലിറങ്ങി. ആദ്യ വാണിജ്യ വിമാനത്തിൽ ഇസ്‌റാഈൽ പ്രതിനിധി സംഘത്തിനു പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾക്കായുള്ള അമേരിക്കൻ സംഘവുമാണ് ഉണ്ടായിരുന്നത്. അബുദാബിയിലങ്ങിയ വിമാനത്തിന് വൻ വരവേൽപ്പാണ് യുഎഇ നൽകിയത്. രക്ഷ എന്നർത്ഥം വരുന്ന സലാം, പീസ് എന്ന് അറബിയിലും ഇംഗ്ളീഷിലും ഹീബ്രുവിലുമായി വിമാനത്തിന്റെ കോക് പിറ്റിനു മുന്നിലെ ചില്ലിൽ ആലേഖനം ചെയ്‌തിരുന്നു.
ഇസ്‌റാഈലിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലെത്തിയ വിമാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സീനിയർ ഉപദേഷ്‌ടാവും മരുമകനായ ജരീദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണുണ്ടായിരുന്നതെന്ന് യുഎഇ ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്‌തു. കൂടാതെ, യുഎസ് സുരക്ഷാ ഉപദേഷ്‌ടാവ് റോബർട്ട് ഒബ്രയൻ, ഇസ്‌റാഈലി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈർ ബെൻ ശബ്ബാത് ഉൾപ്പെടെയുള്ള സംഘമാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്.
ചരിത്രമായ യുഎഇ-ഇസ്‌റാഈൽ കരാറിന് മിഡിൽ ഈസ്റ്റിന്റെ മുഴുവൻ ഗതിയും മാറ്റാനുള്ള കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇവിടെ സംഭവിച്ചത് മൂന്ന് മഹാ നേതാക്കൾ ഒത്തുചേർന്നു, അവർ ഒരു പുതിയ മിഡിൽ ഈസ്റ്റിനായി തിരക്കഥ എഴുതാൻ തുടങ്ങി. അബുദാബിയിൽ വിമാനമിറങ്ങിയ കുഷ്‌നർ പത്രസമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച അബുദാബിയിലെത്തിയ വിമാനം ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് ബെൻഗുരിയൻ വിമാനത്താവളത്തിലേക്കു തിരിച്ചു പറക്കുക. ആദ്യ വിമാനം അബുദാബിയിൽ എത്തിയത് വൻ പ്രാധാന്യത്തോടെയാണ് യുഎഇ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തത്. ഇസ്‌റാഈലുമായി യുഎഇ കരാർ ഉണ്ടാക്കിയെങ്കിലും സമാധാനം പുലരണമെങ്കിൽ 2002 ലെ സമാധാന കരാർ തന്നെ നടപ്പാക്കണമെന്നാണ് സഊദിയുടെ നിലപാട്. എന്നാൽ, പ്രമുഖ അറബ് രാജ്യങ്ങളടക്കമുള്ളവാ ഉടൻ തന്നെ യുഎഇ യുടെ പാത സ്വീകരിക്കുമെന്നാണ് അമേരിക്കയും ഇസ്‌റാഈലും ഇപ്പോഴും വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."