എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ രാജിവച്ചു
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആശാ സനല്‍ രാജിവച്ചു. സെക്രട്ടറി ടി.വി ബാബു മുമ്പാകെയാണ് രാജി കത്ത് സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ സ്ഥാനം രാജിവച്ചതെന്ന് ആശാ സനല്‍ സുപ്രഭാതത്തോട് പറഞ്ഞു. പുതിയ പ്രസിഡന്റ് ആരാകണമെന്ന് നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും രണ്ടരവര്‍ഷത്തിനുശേഷം മാറണമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് നേതൃത്വം പറഞ്ഞതെന്ന് ആശാ സനില്‍ പറഞ്ഞു.
യു.ഡി.എഫ് മുന്നണിയില്‍ നിന്ന് ആര് പ്രസിഡന്റായാലും പൂര്‍ണ സഹകരണം ഉണ്ടായിരിക്കുമെന്നും ആശാ സനല്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 24ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്.
രാജി രണ്ടുദിവസം വൈകിയത് പഞ്ചായത്ത് സെക്രട്ടറി അവധിയിലായതുകൊണ്ടാണെന്നും ആശാ സനല്‍ വ്യക്തമാക്കി.കോണ്‍ഗ്രസിലെ തന്നെ മൂവാറ്റുപുഴ ആവോലിഡിവിഷനില് നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഡോളി കുര്യാക്കോസായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുകയെന്നാണ് വിവരം.
രണ്ടര വര്‍ഷത്തിനു ശേഷം പ്രസിഡന്റ് പദവി ഡോളി കുര്യാക്കോസിന് കൈമാറണമെന്ന് ജില്ലാപാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി ഡോളി കുര്യാക്കോസിന് പിന്തുണ നല്കുന്ന ഐ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു. ഡോളി കുര്യാക്കോസ് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം 2018 നവംബറില്‍ രാജിവച്ചിരുന്നു. ഐ ഗ്രൂപ്പിലെ തന്നെ രണ്ട് ഉന്നതരാണ് ഡോളി കുര്യാക്കോസിനു വേണ്ടി രംഗത്തുള്ളത്. ഇവരില്‍ ഒരാള്‍ ഇപ്പോള്‍ എം.എല്‍.എയും ഒരാള്‍ മുന്‍ എം.എല്‍.എയുമാണ്. ഐ ഗ്രൂപ്പുകാരാണ് ഡോളിയും ആശാ സനലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."