ജിസാനില്‍ കോണ്‍സുലേറ്റ് സേവനം ഉടന്‍ പുനഃരാരംഭിക്കണം: ഐഎസ്എഫ് നിവേദനം നൽകി
റിയാദ്: ജിസാനിൽ ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ പ്രതിമാസ സന്ദര്‍ശനം ഉടന്‍ പുനഃരാരംഭിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യല്‍ ഫോറം ജിസാന്‍ ജിദ്ദ ഇന്ത്യൻ കോണ്‍സുല്‍ ജനറല്ക്കും ഇന്ത്യൻ അംബാസിഡര്‍ക്കും നിവേദനം നൽകി. കൊറോണ പശ്ചാതലത്തില്‍ പ്രതിമാസ സന്ദര്‍ശനം നിർത്തിവെച്ചത് കാരണം പാസ്പോര്‍ട്ട് പുതക്കല്‍ അടക്കമുള്ള നടപടികള്‍ വളരെ പ്രയാസത്തിലായിരിക്കുകയാണ്. സോഷ്യല്‍ ഫോറം ഹെല്പ് ലൈന്‍ മുഖാന്തരം മാത്രം നിരവധി പാസ്പോര്‍ട്ട് പുതുക്കലിനുള്ള അപേക്ഷകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. എന്നാല്‍ കോണ്‍സുലേറ്റ് സന്ദര്‍ശനം മാസങ്ങളായി നടക്കാത്തതും ബദല്‍ സംവിധാനം ഒരുക്കാത്തതും വലിയ പ്രയാസമാണ് ജിസാനിലെ ഇന്ത്യൻ പ്രവാസികളിൽ ഉണ്ടാക്കിയിരിക്കുന്നത്.
കോണ്‍സുലേറ്റിന്റെ സ്ഥിരം ഓഫീസ് എന്ന ജിസാന്‍ പ്രവാസികളുടെ ആവശ്യവും പ്രത്യേകം പരിഗണിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ഇപ്പോള്‍ 250 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്. കോണ്‍സുലേറ്റ് സന്ദര്‍ശനം പുനഃരാരംഭിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക വിസിറ്റോ മറ്റു സംവിധാനങ്ങളോ ഒരുക്കണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."