സമാശ്വാസദിനം: തിരുവനന്തപുരത്തുമാത്രം ഇരുനൂറിനു മുകളില്‍: നാലു ജില്ലകളില്‍ നൂറിനുമുകളില്‍, എട്ട് ജില്ലകളില്‍ നൂറില്‍ താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരത്ത് ഇന്നു ഒരു ജില്ലയില്‍ മാത്രം ഇരുനൂറിനു മുകളില്‍. തിരുവനന്തപുരത്തു മാത്രമാണ് 227 പേര്‍ക്കു രോഗം ബാധിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും ഇരുനൂറിനു താഴെയാണ്. മലപ്പുറത്ത് 191 പേര്‍ക്കും, എറണാകുളത്ത് 161 പേര്‍ക്കും, കോഴിക്കോട് 155 പേര്‍ക്കും, തൃശൂരില്‍ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മറ്റു ജില്ലകളിലെല്ലാം നൂറില്‍ താഴെയാണ് രോഗികളുടെ കണക്ക്. ഇടുക്കിയില്‍ പുതിയ കേസുകളില്ല. കണ്ണൂരില്‍ 77 പേര്‍ക്കും, കോട്ടയത്ത് 62 പേര്‍ക്കും, പാലക്കാട് 42 പേര്‍ക്കും, ആലപ്പുഴയില്‍ 32 പേര്‍ക്കും, കൊല്ലത്ത് 25 പേര്‍ക്കും, കാസര്‍ഗോഡ് 15 പേര്‍ക്കും, പത്തനംതിട്ടയില്‍ 12 പേര്‍ക്കും, വയനാട് 8 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നാല് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന് (45), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന് (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."