HOME
DETAILS

സ്വര്‍ണക്കടത്ത്: എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

  
backup
September 02 2020 | 05:09 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e-3


സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടേറിയറ്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങളും സെര്‍വര്‍ മുറിയും പരിശോധിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് അടങ്ങിയ നോര്‍ത്ത് ബ്ലോക്കിലെ വിവിധ ഭാഗങ്ങള്‍, മന്ത്രി കെ.ടി ജലീലിന്റെ അനക്‌സ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. സെര്‍വര്‍ റൂമിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമാണോയെന്നും പരിശോധിച്ചു. കൂടാതെ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും സംഘം പരിശോധിച്ചു.
ഇന്നലെ രാവിലെ പത്തോടെയാണ് എന്‍.ഐ.എ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം സെക്രട്ടേറിയറ്റിലെത്തിയത്. ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല, സി.സി.ടി.വിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ഹണി, സി-ഡാക്കിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വൈകിട്ട് മൂന്നുവരെ പരിശോധന നീണ്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതൊക്കെ ദൃശ്യങ്ങള്‍ വേണമെന്നത് പിന്നീട് അറിയാക്കാമെന്ന് പൊതുഭരണവകുപ്പിനെ അറിയിച്ചാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇത് മൂന്നാംതവണയാണ് എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍ പരിശോധനയ്ക്ക് എത്തുന്നത്.
2019 ജൂലൈ മുതലുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും വേണമെന്ന് എന്‍.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് 400 ടി.ബിയുള്ള ഹാര്‍ഡ് ഡിസ്‌ക് വേണം.ഇത് വിദേശത്ത് നിന്ന് എത്തിക്കേണ്ടതിനാല്‍ കാലതാമസം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണവകുപ്പ് എന്‍.ഐ.എക്ക് മറുപടി നല്‍കിയിരുന്നു. ഈ കാലതാമസം ഒഴിവാക്കാന്‍ എന്‍.ഐ.എ സംഘത്തിന് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് വ്യക്തമാക്കി പൊതുഭരണവകുപ്പ് കത്തുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവര്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് എത്രതവണ എത്തിയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. വിവിധ മന്ത്രിമാരുടെ ഓഫിസുകളില്‍ സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ എത്തിയെന്ന് എന്‍.ഐ.എ സംഘം ഉറപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago