HOME
DETAILS
MAL
സമസ്ത കോഡിനേഷന്‍ യോഗം നാളെ
backup
August 29 2018 | 05:08 AM
കല്‍പ്പറ്റ: പ്രകൃതിദുരന്തം കാരണവും മറ്റും ദുരിതമനുഭവിക്കുന്ന ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി സമസ്ത വയനാട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം നാളെ രാവിലെ 11ന് സമസ്ത ജില്ല കാര്യാലയത്തില്‍ ചേരും. മുഴുവന്‍ മെമ്പര്‍മാരും കൃത്യ സമയത്ത് യോഗത്തില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ പി.സി ഇബ്രാഹിം ഹാജി അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ നിധി എത്തിക്കുക: സമസ്ത
കല്‍പ്പറ്റ: വയനാട് ജില്ലയിലെ മഹല്ലുകളില്‍ നിന്നും ബലി പെരുന്നാള്‍ ദിനത്തിലും മറ്റും പിരിച്ചെടുത്ത സമസ്ത ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ ഏല്‍പ്പിച്ച് രസീറ്റ് കൈപ്പറ്റണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9446891301 ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."