HOME
DETAILS
MAL
പേമാരിയിലും കുടിവെളളം കിട്ടാക്കനി; ദുരിതം പേറി ആദിവാസികള്‍
backup
August 29 2018 | 06:08 AM
നിലമ്പൂര്‍: മലയോരത്ത് പേമാരി പെയ്തിറങ്ങിയിട്ടും കുടിവെള്ളത്തിനു വേണ്ടി കേഴുകയാണ് ഏനാന്തി മുക്കര്ശ്ശി കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. കോളനിക്കാരുടെ ഏക ആശ്രയമായിരുന്ന കിണര്‍ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നുപോയതോടെയാണ് വെള്ളത്തിനായി ഏറെദൂരം താണ്ടി പോകേണ്ടിവന്നത്. വാട്ടര്‍ അതോറിറ്റി കോളനിയില്‍ ഒരു പൈപ്പ് മാത്രമാണ് സ്ഥാപിച്ചത്. ഇതിലാവട്ടെ വെള്ളവും വല്ലപ്പോഴുമാണ്. കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. തിരുവോണ നാളില്‍ പോലും ദൂരെയുള്ള സ്വകാര്യ വ്യക്തികളുടെ കിണറില്‍ നിന്നാണ് പ്രാഥമികാവശ്യങ്ങള്ക്കുള്പ്പെടെ തലചുമടായി കോളനി വാസികള്‍ വെള്ളം കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."