മലയാളിക്ക് പ്രിയം ഫാസ്റ്റ്ഫുഡ്; കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നു
കോട്ടയം: നാടന്‍ ഭക്ഷണ രീതികളില്‍നിന്നു മാറി ഫാസ്റ്റ്ഫുഡിന്റെ പിറകെ പായുന്ന യുവത്വം ജീവിതശൈലീ രോഗങ്ങളുടെ പിടിയിലമരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമകളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിത്യജീവിതത്തിലുണ്ടായ മാറ്റത്തിനു പുറമെ ഭക്ഷണത്തിലും മാറ്റംവന്നതോടെ പലരും ചെറുപ്രായത്തില്‍ തന്നെ രോഗത്തിനു അടിമപ്പെടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹോസ്റ്റലുകളിലും മറ്റും താമസിച്ച് ജോലി ചെയ്യുന്നവരാണ് ഏറെയും ഇത്തരം രോഗത്തിനു കീഴടങ്ങുന്നത്. സംസ്ഥാനത്ത് യുവാക്കളില്‍ എട്ടില്‍ ഒരാള്‍ക്ക് ജീവിതശൈലീ രോഗങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പണംമുടക്കി രോഗങ്ങള്‍ വിലയ്ക്കുവാങ്ങുന്ന അവസ്ഥയാണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ പഠനം നടത്താന്‍ ആരും തയാറാകുന്നില്ലെന്നതാണ് വാസ്തവം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗികളില്‍ ഏറെയും യുവാക്കളാണ്. 30നു താഴെ പ്രായമുള്ളവര്‍ക്കിടയില്‍ ഹൃദ്രോഗം കാണപ്പെടുന്നതിനു കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ ഇത്തരം രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തത്. മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളിലെ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഫാസ്റ്റ്ഫുഡിന് അടിമപ്പെട്ട കേരളത്തിലെ യുവാക്കള്‍ അടക്കമുള്ളവരില്‍ 35 ശതമാനവും അമിതവണ്ണമുള്ളവരും കൊഴുപ്പുള്ളവരുമാണെന്നാണ് കണ്ടെത്തല്‍.
യുവാക്കള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും സമ്മര്‍ദം ഏറുന്നതും രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. അമിതജോലി കാരണം കേരളത്തില്‍ എട്ടില്‍ ഒരാള്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടവരാണ്. ഇവരില്‍ ഹൃദ്രോഗ സാധ്യതയും ഏറെയാണ്. നഗരങ്ങളില്‍ ജീവിക്കുന്ന ഏകദേശം 30-40 ശതമാനമാളുകളും രക്തസമ്മര്‍ദമുള്ളവരാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."