HOME
DETAILS

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

  
November 18 2024 | 16:11 PM

Tottenhams Rodrigo Bentancur Banned for 7 Matches Over Racial Slur

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ യുറുഗ്വായ് മധ്യനിര താരം റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്. സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചതിനാണ് വിലക്ക്.

ടോട്ടന്‍ഹാമിന്റെയും ദക്ഷിണ കൊറിയയുടെയും നായകനായ സണ്‍ ഹ്യൂങ് മിങ്ങിനെ കുറിച്ച് വംശീയ അധിക്ഷേപം ഉള്‍പ്പെടുന്ന പരാമര്‍ശം നടത്തിയതിനാണ് ഫുട്ബാള്‍ അസോസിയേഷന്‍ നടപടിയെടുത്തത്. താരത്തിന് ഏഴ് ആഭ്യന്തര മത്സരങ്ങളില്‍ വിലക്കും, 100,000 പൗണ്ട് പിഴയും ചുമത്തി. ജൂണില്‍ യുറുഗ്വായില്‍ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയയിരുന്നു അധിക്ഷേപ പരാമര്‍ശം.

പരാമര്‍ശം വിവാദമായതോടെ താരം സമൂഹമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഫുള്‍ഹാം, ബൗണ്‍മൗത്ത്, ചെല്‍സി, സതാംപ്ടണ്‍, ലിവര്‍പൂള്‍ എന്നീ ക്ലബുകള്‍ക്കെതിരായ മത്സരം താരത്തിന് നഷ്ടമാകും. ഡിസംബര്‍ 19ന് നടക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ കരബാവോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും താരത്തിന് കളിക്കാനാകില്ല. അതേസമയം, യൂറോപ്പ ലീഗില്‍ താരത്തിന് കളിക്കാനാകും.

 Tottenham midfielder Rodrigo Bentancur receives 7-match domestic ban and £100,000 fine for racial slur against Heung-Min Son, violating FA Rule E3.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  a month ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  a month ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  a month ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  a month ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  a month ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  a month ago
No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  a month ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  a month ago