കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ ഭൂമി വിട്ടുനല്‍കി വീട്ടമ്മമാര്‍
കൂറ്റനാട്: കക്കാട്ടിരി തടത്തിപറമ്പ് കോളനിവാസികള്‍ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അറുതിവരുത്താന്‍ സന്നദ്ധ സംഘടന രംഗത്ത് വന്നപ്പോള്‍ അതിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ട് നല്‍കി കോളനിവാസികളായ സാറാബിയും അംബിക ഉണ്ണിയും നാടിന് മാത്യകയായി.
പ്രദേശവാസികള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത കക്കാട്ടിരി മുസ്്‌ലിംലീഗ് കമ്മറ്റി സംഘടനയുടെ പ്രവര്‍ത്തകരും കക്കാട്ടിരി സ്വദേശികളുമായ പി.ടി ബഷീര്‍, കെ.സി ഖാലിദ് എന്നിവരെ അറിയിച്ചപ്പോള്‍ കോളനിയില്‍ പൊതുകിണര്‍ നിര്‍മിച്ചു നല്‍കാന്‍ കുവൈറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുകിണര്‍ നിര്‍മിച്ചു നല്‍കാന്‍ രംഗത്ത് വരികയായിരുന്നു.
പൊതു സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ അയല്‍വാസികളായ സാറാബിയും അംബിക ഉണ്ണിയും തങ്ങളുടെ നാല് സെന്റ് ഭൂമിയുടെ മുന്‍ഭാഗത്ത് കിണര്‍ കുഴിക്കാന്‍ ആവശ്യമായ സ്ഥലം പൂര്‍ണമനസോടെ വിട്ട് നല്‍കുകയായിരുന്നു. പൊതുകിണര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രദേശത്തുകാരുടെ ജലക്ഷാമത്തിന് ഏറെക്കുറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
തടത്തിപറമ്പ് കോളനിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കിണറിന്റെ കുറ്റിയടിക്കല്‍ കക്കാട്ടിരി മഹല്ല് ഖത്തീബ് അബ്ബാസ് മളാഹിരി നിര്‍വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കെ.കെ. എം. എ യുടെ മുഖ്യ രക്ഷാധികാരി ബാവു കൊടുമുണ്ട നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അലി മദനി അധ്യക്ഷനായി. സലീം അറക്കല്‍ സ്വാഗതം പറഞ്ഞു .ആലിക്കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി.
ഹനീഫ, മുഹമ്മദ്, ഷൗക്കത്തലി ,പാദുക നൗഷാദ്, ടി.മൊയ്തീന്‍ കുട്ടി, സെബു സെദ ക്കത്തുള്ള, കെ. ഹമീദ്, കെ.സി മരക്കാര്‍, പി.ടി സിദ്ധീഖ് പങ്കെടുത്ത് സംസാരിച്ചു. ചുറ്റുമതില്‍ ഉള്‍പ്പെടെയുടെയുള്ള കിണര്‍ നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ ചിലവും കെ.കെ.എം.എ വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."