സംഭവ സമയത്ത് സ്ഥലത്ത് പോയത് സ്വാഭാവികമായ നടപടി : മുഖം വികൃതമായപ്പോള്‍ കണ്ണാടി ഉടയ്ക്കാനാണ് അടൂര്‍ പ്രകാശ് ശ്രമിക്കുന്നതെന്നും എ.എ റഹീം
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായപ്പോള്‍ കണ്ണാടി ഉടയ്ക്കാനാണ് അടൂര്‍ പ്രകാശ് എം.പി ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സംഭവ സമയത്ത് സ്ഥലത്ത് പോയതും സാക്ഷിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനോട് കാര്യം ചോദിച്ചറിഞ്ഞതും സ്വാഭാവികമായ നടപടി മാത്രമാണെന്നും റഹീം പറഞ്ഞു.
സംഭവത്തില്‍ അടൂര്‍ പ്രകാശ് എം.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റഹീം. അന്വേഷണം തനിക്കു നേരെ വരുമോ എന്ന ഭയമാണ് അടൂര്‍ പ്രകാശിന്.
കൊലപാതക ദിവസം അര്‍ധരാതിയില്‍ റഹീം പൊലിസ് സ്റ്റേഷനില്‍ എത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നാണ് അടൂര്‍ പ്രകാശ് ആരോപിച്ചത്.രാത്രി 2.45ന് ഷെഹീന്റെ മൊഴി എടുക്കുന്നതിനിടയിലായിരുന്നു എത്തിയത്. ഇതിനിടയില്‍ റഹീം പൊലിസിന് നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമാണ് ആരോപണം.
തിരുവനന്തപുരം റൂറല്‍ എസ്പിക്കെതിരെയും അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. എസ്.പിയുടേത് അഴിമതി നിറഞ്ഞ ട്രാക്കാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കണം. ഡിവൈ.എസ്പിയായിരുന്നപ്പോള് ഇദ്ദേഹത്തെ തരംതാഴ്ത്തിയതാണെന്നും എം.പി പറഞ്ഞു. വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് എസ്പി നേരിട്ടാണ് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടാണ് എ.എ റഹീമിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."