കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതിരമ്പുഴ സ്‌കൂളിന്റെ കൈത്താങ്ങ്
ഏറ്റുമാനൂര്‍: പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കൈത്താങ്ങ്. മുതിര്‍ന്ന തലമുറ ഉള്‍പ്പെടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ കുട്ടികള്‍ക്കുള്ള നോട്ട് ബുക്കുകള്‍ നിര്‍മിച്ചു നല്‍കുന്ന ജോലികള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സ്‌കൂളില്‍ നടന്നുവരികയാണ്. അധ്യാപകനായ ജയിംസ് കുര്യന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയ ശേഷമാണ് ബുക്ക് നിര്‍മാണം ആരംഭിച്ചത്.
പരിശീലനം ഫലം കണ്ടുവെന്നതിന് അവര്‍ നിര്‍മിച്ച നോട്ട് ബുക്കുകള്‍ തന്നെ തെളിവ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബുക്കുകളുടെയത്ര സാങ്കേതികത്തികവുള്ളവയാണ് ബുക്കുകള്‍. അവധി ദിവസങ്ങളില്‍ എല്ലാ ദിവസങ്ങളിലും സ്‌കൂളില്‍ ഒന്നിച്ചു കൂടിയ ഇവര്‍ 200 പേജിന്റെയും 120 പേജിന്റെയും നോട്ട് ബുക്കുകളാണ് നിര്‍മിച്ചത്. ബുക്ക് നിര്‍മാണം ഇന്നുകൂടി തുടരും. നാളെ കുട്ടനാട്ടിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ബുക്കുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."