HOME
DETAILS
MAL
ആണ്ടുനേര്‍ച്ചയും ദുആ സമ്മേളനവും
backup
August 29 2018 | 07:08 AM
കൊല്ലം: കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സയ്യിദ് മുഹമ്മദ് ബാഫഖി കൊച്ചുകോയ തങ്ങളുടെ 197-ാമത് ആണ്ടു നേര്‍ച്ചയും 13-ാമത് സ്വലാത്ത് വാര്‍ഷിക ദുആ സമ്മേളനവും സെപ്റ്റംബര്‍ 2 മുതല്‍ 9 വരെ നടക്കും. 2-ാം തീയതി മുതല്‍ 4 വരെ രാത്രി 8.30ന് നടക്കുന്ന മതപ്രഭാഷണത്തിന് മുനീര്‍ ഹുദവി വിളയില്‍, നവാസ് മന്നാനി പനവൂര്‍, ജലീല്‍ റഹ്മാനി എന്നിവര്‍ നേതൃത്വം നല്‍കും. 5 മുതല്‍ 9 വരെ ഖുര്‍ആന്‍ പാരായണവും റാത്തീബും മൗലിദ് പാരായണവും നടക്കും. സെപ്റ്റംബര്‍ 9ന് നടക്കുന്ന ആണ്ടുനേര്‍ച്ച സമാപനത്തിനും സ്വലാത്ത് വാര്‍ഷിക ദുആ സമ്മേളനത്തിനും സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി അല്‍ അസ്ഹരി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."