HOME
DETAILS

ദര്‍സീ പഠനത്തിനൊരു കോടങ്ങാട് മാതൃക

  
backup
April 27 2019 | 18:04 PM

%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%80-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%99%e0%b5%8d

 

മലപ്പുറം ജില്ലയിലെ ചരിത്രം ഉറങ്ങിക്കിടക്കുന്ന കൊണ്ടോട്ടി നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കോടങ്ങാട്. 1500 ഓളം വീടുകളാല്‍ പ്രവിശാലമായി കിടക്കുന്ന കോടങ്ങാട് മഹല്ല് ഇതര മഹല്ലുകള്‍ക്ക് മാതൃകയാക്കാന്‍ ഉതകുന്ന സ്തുത്യര്‍ഹവും പ്രശംസനീയവുമായ നിരവധി പ്രവര്‍ത്തനങ്ങളുമായി ത്വരിത വേഗതയില്‍ ചലിച്ചു കൊണ്ടിരിക്കുകയാണ്.


മാതൃകായോഗ്യവും അനുകരണീയവുമായ പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക തന്നെ ഈ മഹല്ലിന് അവകാശപ്പെടാന്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും ശ്രദ്ധേയമായത് നൂറ്റാണ്ടുകളായി ഇവിടെ നടന്നു വരുന്ന പള്ളി ദര്‍സിന്റെ തനിമയാര്‍ന്ന രൂപമാണ്. കേരളത്തിലെ പള്ളി ദര്‍സുകളുടെ കൂട്ടത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് വിധേയമായ നാമമാണ് കോടങ്ങാട് ബഹ്ജതുല്‍ ഹുദാ ദര്‍സ്.
കോടങ്ങാട് ബഹ്ജതുല്‍ ഹുദാ ദര്‍സ്... പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തി അച്ചടക്കബോധത്തിന്റെ പൊരുളറിഞ്ഞ ആയിരക്കണക്കിന് പണ്ഡിത വിദ്യാര്‍ഥികളെ സമുദായ സേവനത്തിന് സമര്‍പ്പിക്കാന്‍ ഭാഗ്യം ലഭിച്ച കേരളത്തിലെ മികച്ച പള്ളി ദര്‍സുകളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനം. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയ നിസ്വാര്‍ഥരും നിഷ്‌കളങ്കരുമായ പണ്ഡിത പ്രതിഭാ ശാലികളുടെ പാത പിന്തുടര്‍ന്ന് ഇന്ന് ഈ ദര്‍സില്‍ മലപ്പുറം ജില്ലാ മുശാവറ അംഗവും എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സ്‌റ്റേറ്റ് ചെയര്‍മാനുമായ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചു വരുന്നു. പള്ളി ദര്‍സുകള്‍ ശോഷിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്തും ഗണത്തിലും ഗുണത്തിലും മുന്നിട്ട് നില്‍ക്കുന്ന ബഹ്ജതുല്‍ ഹുദാ ദര്‍സ് കോടങ്ങാട്ടുകാര്‍ക്ക് അഭിമാനവും ആവേശവുമാണ്. പള്ളിദര്‍സുകളോട് നാട്ടുകാര്‍ കാണിക്കേണ്ട സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മികച്ച ഉദാഹരണമാണ് കൊടങ്ങാട്ടുകാരും അവര്‍ക്ക് നേതൃത്വം നല്‍കുന്ന മഹല്ല് ഇമാറത്ത് സംഘവും.


മദീനാ പള്ളിയില്‍ പ്രവാചകര്‍ തുടങ്ങിവച്ച ദര്‍സീ സമ്പ്രദായത്തില്‍ എടുത്തു പറയേണ്ടതാണല്ലോ അന്‍സാരീ സ്വഹാബത്തിന്റെ സഹകരണ സ്വഭാവം. ഇതേ സഹകരണ സ്വഭാവത്തിന്റെ ഉത്തമ മാതൃക തീര്‍ക്കുന്നതില്‍ കോടങ്ങാട്ടുകാരും ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഒരു വീട്ടില്‍ തന്നെ അഞ്ചും ആറും വിദ്യാര്‍ഥികളെ കൊണ്ടു പോയി ദിവസവും ഭക്ഷണം, അവര്‍ക്കാവശ്യമായ വസ്ത്രം, പഠന സാമഗ്രികള്‍, വൈദ്യ സഹായം തുടങ്ങിയവയെല്ലാം നല്‍കി യാതൊരു കുറവും വരുത്താതെ സ്വന്തം മക്കളെ പോലെ വളര്‍ത്താന്‍ മത്സരിക്കുന്ന മനോഹരമായ ഈ കാഴ്ച നാടിന്റെ ആത്മീയ ചൈതന്യത്തെയാണ് വരച്ചു കാണിക്കുന്നത്. തങ്ങളുടെ പ്രപിതാക്കന്മാരിലൂടെ പാരമ്പര്യമായി കിട്ടിയ ഈ അനുഗ്രഹീത പാരമ്പര്യം നില നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ് ഈ നാട്ടുകാരും ഇവിടുത്തെ ഉമറാക്കളും.


സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുണ്ടെങ്കിലും ആത്മീയ പുരോഗതിയിലും തികഞ്ഞ അച്ചടക്ക ബോധത്തിലും അധിഷ്ടിതമായി പ്രൈമറി മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യഭ്യാസ സംവിധാനം വ്യവസ്ഥാപിതമായി നല്‍കുന്ന സമന്വയ വിദ്യാഭ്യാസത്തിന്റെ പുത്തന്‍ ആവിഷ്‌കാരമാണ് കോടങ്ങാട് ദര്‍സ്. വാമൊഴിക്കും വരമൊഴിക്കുമപ്പുറം ഗുരുവിനെ കണ്ടും അനുഭവിച്ചും ഉത്തമ ജീവിതത്തിന്റെ മൂല പാഠങ്ങള്‍ ആവാഹിച്ചെടുക്കലാണല്ലോ പള്ളി ദര്‍സുകളുടെ മികച്ച സവിശേഷതയായി പഴയകാല ഇസ്‌ലാമിക ചരിത്രം മുതല്‍ക്കെ വായിക്കപ്പെടുന്നത്. ആ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് അബ്ദുല്‍ ഗഫൂര്‍ അന്‍വരിയെന്ന ലക്ഷണമൊത്ത ഗുരുവര്യരിലൂടെ കോടങ്ങാട് ബഹ്ജതുല്‍ ഹുദാ ദര്‍സിനെ വ്യത്യസ്തമാക്കുന്നത്.
കാലത്തിന്റെ ചുവരെഴുത്ത് വായിച്ചറിഞ്ഞ് വര്‍ത്തമാന സാഹചര്യങ്ങളോടൊപ്പം സമുദായ സേവനത്തിന് പണ്ഡിത പ്രതിഭകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി സിലബസ് രൂപീകരിച്ചിട്ടുണ്ടെങ്കിലും പഴയകാല സിലബസുകളിലെ പ്രഥമവും പ്രധാനവുമായ മുഴുവന്‍ ഫന്നുകള്‍ക്കും (സബ്ജക്ട്) കിതാബുകള്‍ക്കും തന്നെയാണ് ഇവിടെ ഇപ്പോഴും പ്രാമുഖ്യം നല്‍കുന്നത്. സിലബസുകളുടെ പരിഷ്‌കരണങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സംവിധാനങ്ങളിലെല്ലാം എണ്ണമറ്റ കിതാബുകള്‍ കടന്ന് കൂടുമ്പോഴും കിതാബുകളെല്ലാം ആദ്യം മുതല്‍ അവസാനം വരെ പുറം വായന നടത്തുന്നതിന് പകരം ഓരോ വിഷയത്തിലെയും കിതാബുകള്‍ ആഴത്തില്‍ പഠിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുന്ന പഠനരീതിയും ഈ ദര്‍സിന്റെ എടുത്ത് പറയേണ്ട സവിശേഷത തന്നെയാണ്. പാഠ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിതാബുകള്‍ അടിസ്ഥാനമാക്കി ഇവിടെ നടത്താറുള്ള ഗവേഷണ നിരൂപണ താരതമ്യ പഠനങ്ങളില്‍ നിന്ന് ലഭിക്കുന്ന നൈപുണ്യം പില്‍ക്കാലത്ത് യൂനിവേഴ്‌സിറ്റി തലത്തിലുള്ള എം.ഫില്‍, പി.എച്ച്.ഡി ഗവേഷണങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് എം.ഫിലും പി.എച്ച്.ഡിയും കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുമ്പോള്‍ ഈ ദര്‍സിന്റെ പഠന രീതിയുടെ മികവിനെയാണത് സൂചിപ്പിക്കുന്നത്.

ഗ്രന്ഥശേഖരം

പ്രതാപം നിറഞ്ഞ് നിന്ന ദര്‍സുകളുടെ പഴയ കാലത്ത് വളരെ പ്രാധാന്യത്തോടെ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്ന പല ഗ്രന്ഥങ്ങളും ഇന്ന് ദര്‍സീ പഠന രംഗങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത്തരം ഗ്രന്ഥങ്ങള്‍ സജീവമായി പഠിപ്പിക്കപ്പെടുന്നുണ്ടിവിടെ, പഴയകാല പ്രതാപത്തോടെ തന്നെ. ഇത്തരം ഗ്രന്ഥങ്ങളില്‍ ഏറെ ശ്രദ്ധേയമാണ് ഗോളശാസ്ത്രപഠനത്തിന് അവലംബിക്കുന്ന തശ്‌രീഹുല്‍ അഫ്‌ലാക്ക്, ഗണിത ശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന ഖുലാസതുല്‍ ഹിസാബും ജാമിതീയ ഗണിത പഠനത്തിന് ഉപയോഗിക്കുന്ന ഉഖ്‌ലൈദിസും നിസ്‌കാര സമയ നിര്‍ണയത്തിനും ഓരോ പ്രദേശങ്ങളുടെയും ഖിബ്‌ല ദിശാ പോയിന്റ് കണ്ടെത്തുന്നതിനും അവലംബിക്കുന്ന രിസാലത്തുല്‍ ഹിസാബ് തുടങ്ങിയവ. ഇവ ഇവിടെ കേവലം പഠ്യ പദ്ധതിയുടെ ഭാഗമല്ല. മറിച്ച് ഗവേഷണ പഠനങ്ങള്‍ക്കും പ്രോജക്ടുകള്‍ക്കും വേണ്ടി സ്വീകരിക്കുന്ന ആഴത്തിലുള്ള പഠന വിഷയമാണെന്ന് ഈ ദര്‍സ് തെളിയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാപ്പില്‍ വി. ഉമര്‍ മുസ്‌ലിയാര്‍ അനുസ്മരണത്തിന്റെ ഭാഗമായി 'സംതുല്‍ ഖിബ്‌ല കേരളം'എന്ന പേരില്‍ പ്രസിദ്ധീകരിച്ച 1500 ഓളം സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഖിബ്‌ല ദിശാ നിര്‍ണയ ഗ്രന്ഥം. കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം ഇതിനോടകം ഗോളശാസ്ത്ര സംബന്ധമായും ഖിബ്‌ല ദിശാ നിര്‍ണയ ശാസ്ത്രവുമായും ബന്ധമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളുടെയും മറ്റു പണ്ഡിതരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

അഭിമാനസ്തംഭങ്ങള്‍

വിദ്യാര്‍ഥികളുടെ സര്‍ഗവാസനയുടെ പരിപോഷണത്തിനാവശ്യമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളും സജീവമാണിവിടെ. സംസ്ഥാന ദര്‍സ് ഫെസ്റ്റുകളിലെല്ലാം ബഹ്ജതുല്‍ ഹുദ നേടിയ നേട്ടങ്ങളുടെ നീണ്ട നിര അത്തരം പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. 'ാമി്യ ഹമിഴൗമഴല െീില ംീൃഹറ' എന്ന ശീര്‍ഷകത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഇന്ത്യന്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷരീഫ് നിസാമി ഈ ദര്‍സിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. ബഹ്ജതുല്‍ ഹുദയെന്ന ജ്ഞാന ഗേഹത്തിലെ പഠന മികവിന് അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണിത്.
കോടങ്ങാട് മഹല്ലിന്റെയും ദര്‍സിന്റെയും അസൂയാവാഹമായ നേട്ടങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നവരെല്ലാം വാചാലമാകാറുള്ളത് ഒരാളെ കുറിച്ചാണ്. അതെ, അബ്ദുല്‍ ഗഫൂര്‍ അന്‍വരിയെന്ന ജാഡകളില്ലാത്ത ചെറിയ മനുഷ്യനെ കുറിച്ച്. ഈ വലിയ മഹല്ലിനെയും ദര്‍സിനെയും മുന്നില്‍ നിന്ന് നയിക്കാന്‍ ഉസ്താദ് കാണിക്കുന്ന ആത്മാര്‍ത്ഥതയും പക്വതയാര്‍ന്ന ഇടപെടലുകളും സമുദായ സേവനത്തിറങ്ങുന്നവര്‍ക്ക് വലിയ പാഠവും പ്രചോനവുമാണെന്ന കാര്യം അവിതര്‍ക്കമാണ്. ഈ മഹല്ലും ഇതിന്റെ മുഴുവന്‍ സംരംഭങ്ങളും സുരക്ഷിതവും സുഭദ്രവുമാണ് ആ കരങ്ങളില്‍ എന്ന് കോടങ്ങാട്ടുകാര്‍ക്കും അറിയാം. അത് കൊണ്ട് തന്നെ കോടങ്ങാട്ടുകാര്‍ക്ക് ഇനിയും പറയാനുണ്ടാകും, ഭാവിയില്‍ വിസ്മയിപ്പിക്കുന്ന വിപ്ലവേതിഹാസങ്ങളുടെ ഒരായിരം കഥകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago