ഇരിട്ടി ജോ. ആര്‍.ടി ഓഫിസ് അടുത്തമാസം മുതല്‍
ഇരിട്ടി: താലൂക്കിന് അനുവദിച്ച ജോയിന്റ് ആര്‍.ടി ഓഫിസ് അടുത്തമാസം പ്രവര്‍ത്തനക്ഷമമാകും. ഇരിട്ടി നേരംപോക്കിലെ ഫല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഓഫിസിനായി താല്‍ക്കാലിക സൗകര്യം ഒരുക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഇരിട്ടി താലൂക്ക് പരിധി പൂര്‍ണമായും തളിപ്പറമ്പ് ആര്‍.ടി ഓഫിസിന്റെ ഭാഗമായ പടിയൂര്‍, ഉളിക്കല്‍ എന്നീ പഞ്ചായത്തുകളും ഇരിട്ടി ആര്‍.ടി ഓഫിസ് പരിധിയില്‍ വരും. ഇരിട്ടി താലൂക്കിനൊപ്പം മറ്റു സ്ഥലങ്ങളില്‍ അനുവദിച്ച ആര്‍.ടി ഓഫിസുകള്‍ മാസങ്ങള്‍ക്കു മുന്‍പേ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ഇരിട്ടി ഓഫിസിനായി ജോയിന്റ് ആര്‍.ടി.ഒയേയും മറ്റ് ജീവനക്കാരെയും നിയമിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലുണ്ടായ കാലതാമസമാണ് പ്രതിസന്ധിയുണ്ടാക്കിയത്. താലൂക്ക് ആസ്ഥാനത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കവും ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുന്നത് വൈകാന്‍ ഇടയാക്കി.
ഇരിട്ടി ആര്‍.ടി ഓഫിസ് യാഥാര്‍ഥ്യമാകുന്നതോടെ മലയോരത്തുനിന്ന് 50 കിലോമീറ്ററിലധികം സഞ്ചരിച്ച് തലശ്ശേരിയിലും തളിപ്പറമ്പിലും പോകേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകും.
മേഖലയില്‍ റോഡ് സുരക്ഷാകാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നടപടിയുണ്ടാവും. സണ്ണി ജോസഫ് എം.എല്‍.എ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തി. വകുപ്പ് മന്ത്രിയുടെ ഉദ്ഘാടന തിയതി മാത്രമാണ് ഇനി ലഭിക്കേണ്ടതെന്നും ഇക്കാര്യം അടുത്ത ദിവസം മന്ത്രിയുമായി സംസാരിക്കുമെന്നും സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."