HOME
DETAILS
MAL
ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരുക്ക്
backup
April 27 2019 | 20:04 PM
മുത്തങ്ങ: തീറ്റ നല്‍കുന്നതിനിടെ പാപ്പാനെ ആന ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ഇന്നലെ രാവിലെ മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിലാണ് സംഭവം. ശ്രീജിത്ത് (24) നാണ് പരുക്കേറ്റത്. മുത്തങ്ങ ആനപന്തിയിലെ അഗസ്ത്യന് എന്ന ആനക്ക് തീറ്റ കൊടുക്കുന്നതിന്നിടെ കൊമ്പു കൊണ്ട് തട്ടിയെറിയുകയായിരുന്നു. സമീപത്തെ ഭിത്തിയിലിടിച്ചു വീണ ശ്രീജിത്തിന്റെ കൈക്കും, ഷോള്‍ഡറിനും, വാരിയെല്ലിനും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.
പരുക്കേറ്റ ശ്രീജിത്തിനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കുങ്കിയാനയാക്കുന്നതിന് പരിശീലനം നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അഗസ്ത്യന് എന്നു പേരുള്ള ആനയെ മുത്തങ്ങ ആന ക്യാംപിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."