നീറ്റ്: മതവസ്ത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷയില്‍ മതപരമായ വസ്ത്രം ധരിക്കാമെന്ന് സി.ബി.എസ്.ഇയില്‍ നിന്നും ഉറപ്പ് ലഭിച്ചതാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ്. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സി.ബി.എസ്.ഇ ഡയരക്ടര്‍ക്ക് അയച്ച പരാതിയിലാണ് നടപടി ഉണ്ടായത്.
മതപരമായ വസ്ത്രം ധരിക്കുന്നതിന് വിലക്കില്ലെന്നും പരിശോധനകള്‍ക്ക് വിധേയമാകാന്‍ പരീക്ഷാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷാ കേന്ദ്രത്തില്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പ്രതിപാദിക്കുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും പരീക്ഷ കേന്ദ്രങ്ങളിലെ അധ്യാപകരുടെ അശ്രദ്ധ മൂലം കോഴിക്കോട്ടും തൃശൂര്‍ ജില്ലയിലെ ചില കേന്ദ്രങ്ങളിലും വിദ്യാര്‍ഥികളെ തടയുകയും മനഃപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കാംപസ് വിങ് പരാതി സെല്ലുമായി ബന്ധപ്പെട്ട ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ വേണ്ടിയുള്ള മുഴുവന്‍ സൗകാര്യവും കാംപസ് വിങ് ഒരുക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ മതചിഹ്നങ്ങള്‍ വിലക്കി പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കാംപസ് വിങ് അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 9656023315, 8129947292.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."