HOME
DETAILS

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് കണ്ടെത്തി

  
backup
April 27, 2019 | 8:54 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8


ബംഗളൂരു: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയെങ്കിലും ഭീഷണി വ്യാജമാണെന്ന് ബംഗളൂരു പൊലിസ് കണ്ടെത്തി.
ഫോണില്‍ ഭീഷണി മുഴക്കിയയാളെ ബംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികനും ഇപ്പോള്‍ ലോറി ഡ്രൈവറുമായി ജോലി ചെയ്യുന്ന സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു സിറ്റി പൊലിസിനാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത്. തമിഴ്‌നാട്, കര്‍ണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡി.ജി.പി ജില്ലാ പൊലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.


സ്വാമി സുന്ദര്‍ മൂര്‍ത്തി ഹൊസൂറില്‍നിന്ന് ബംഗളൂരു സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറുകയായിരുന്നു.
തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാള്‍ തനിക്ക് സുപ്രധാനമായ വിവരം പങ്കുവയ്ക്കാനുള്ളതായിട്ടാണ് അറിയിച്ചത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ രാമനന്തപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെട്ടിരുന്നു.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
റെയില്‍വേ സുരക്ഷ ശക്തമാക്കുകയും ചെയ്തു. വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ എന്നിവയും പൊലീസ് നിരീക്ഷണത്തിലാക്കി. പാര്‍സല്‍ സര്‍വിസുകള്‍ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.
നേരത്തെയും വ്യാജ സന്ദേശം നല്‍കിയതിന് സുന്ദരമൂര്‍ത്തി പിടിയിലായിട്ടുണ്ട്. തന്റെ മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ്. ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര ജാഗ്രപുലര്‍ത്തുന്നില്ലെന്ന് തനിക്ക് തോന്നി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരങ്ങേറ്റം കണ്ണീരായി; ചെൽസി യുവതാരം ജെസ്സി ഡെറിക്ക് ഗുരുതര പരിക്ക്

Football
  •  2 months ago
No Image

ബംഗാളിൽ മമതക്ക് അടിപതറി; തൃണമൂലിന്റെ തകർച്ചയ്ക്ക് പിന്നിലെ 5 പ്രധാന കാരണങ്ങൾ

National
  •  2 months ago
No Image

തൃക്കരിപ്പൂരിലെ 'ഉലയാത്ത കോട്ട' തകർത്ത് സന്ദീപ് വാര്യർ; വികസന മുരടിപ്പിന് മറുപടിയെന്ന് നിയുക്ത എം.എൽ.എ

Kerala
  •  2 months ago
No Image

ഉള്ളി പെട്ടെന്ന് ചീഞ്ഞ് പോകുന്നുണ്ടോ? കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ

Kerala
  •  2 months ago
No Image

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

uae
  •  2 months ago
No Image

തലസ്ഥാനത്തേക്ക് മടങ്ങാതെ പിണറായി; അപ്രതീക്ഷിതമായി രാജിവച്ചു, ഗവർണർക്ക് കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

Kerala
  •  2 months ago
No Image

ശൈലജ ടീച്ചറുടെ റെക്കോർഡ് തകർന്നു; 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം, ചരിത്രവിജയവുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

Kerala
  •  2 months ago
No Image

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

uae
  •  2 months ago
No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  2 months ago