സഊദിയില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
റിയാദ്: സഊദിയില്‍ ശക്തമാക്കി നടപ്പാക്കുന്ന സഊദി വല്‍ക്കരണത്തില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ഇത് വരെയുള്ള കണക്കുകള്‍ പ്രകാരം 6,408 വിദേശ എഞ്ചിനീയര്‍മാരാണ് കുറഞ്ഞത്. എഞ്ചിനീയര്‍മാര്‍ക്ക് അംഗീകാരം നല്‍കുന്ന സഊദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് ആണ് കണക്കുകള്‍ പുറത്തുന്നു വിട്ടത്. അതേസമയം, സഊദി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 7,541 പേരുടെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. സഊദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയര്‍മാരുടെ എണ്ണം 194,825 ആണ്.
ഇതില്‍ സ്വദേശികള്‍ വെറും 32967 മാത്രമാണ്. ബാക്കിയുള്ള 161858 എന്‍ജിനീയര്‍മാരും വിദേശികളാണ്. സഊദി പൗരന്മാരായ എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ കടുത്ത നടപടികളാണ് എന്‍ജിനീയറിങ് കൗണ്‍സിലും തൊഴില്‍ മന്ത്രാലയവും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 45 എഞ്ചിനീയറിങ് ഓഫീസുകളുടെ ലൈസന്‍സാണ് റദാക്കിയത്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എഞജ്‌നീയറിങ് ഓഫീസുകള്‍ 2314 ആയി കുറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കി വിദേശികളെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് തെഴില്‍ മന്ത്രാലയത്തിന്റെ നടപടി. ഇതിന്റെ ഭാഗമായി വിദേശ എഞ്ചിനീയര്‍മാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കര്‍ശന നിബന്ധകളാണ് രാജ്യത്ത് നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."