HOME
DETAILS

മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവം പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ പ്രകടനം നടത്തി

  
backup
July 21 2016 | 19:07 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%86-%e0%b4%85%e0%b4%ad-2

കോഴിക്കോട്: നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്ന ഒരു വിഭാഗം അഭിഭാഷകര്‍ക്കു താക്കീതുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രണ്ടു തവണയായാണു പ്രകടനം നടന്നത്.
കൊച്ചി ഹൈകോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ചു രാവിലെ പ്രകടനം നടന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീകരമായി മര്‍ദിച്ച നടപടയില്‍ പ്രതിഷേധിച്ചു വൈകിട്ടും പ്രകടനം നടന്നു.
കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ അഭിഭാഷകരുടെ കോലം കത്തിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. നിയമവ്യവസ്ഥയെ മാനിച്ചു സമാധാനപരമായാണു മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍, അക്രമമാര്‍ഗങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ നേരിടാനാണു ശ്രമമെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി എന്‍. രാജേഷ്, ട്രഷറര്‍ വിപുല്‍നാഥ്, ജോ. സെക്രട്ടറി കെ.സി റിയാസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി, റസല്‍ ഷാഹുല്‍, പി. കുട്ടന്‍, സി.പി.എം സഈദ് അഹമ്മദ്, കെ. ഗോപാലകൃഷ്ണ്‍, പ്രസ് ക്ലബ് ജോ.സെക്രട്ടറി സോഫിയാ ബിന്ദ്, വൈസ് പ്രസിഡന്റ് റഫീഖ് റമദാന്‍, എം.കെ രമേഷ് കുമാര്‍, കെ. മധുസൂദനന്‍ കര്‍ത്ത, കെ. മധു, സി.ആര്‍ രാജേഷ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; യാത്രയയപ്പ് യോഗത്തിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago