HOME
DETAILS

ചുള്ളിയാര്‍ ഡാമിലെ മത്സ്യം മറിച്ചുവില്‍ക്കുന്നതായി പരാതി

  
backup
April 28, 2019 | 6:19 AM

%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d

പുതുനഗരം: ചുള്ളിയാര്‍ ഡാമില്‍ പിടിക്കുന്ന മത്സ്യം മറിച്ചുവില്‍പന നടത്തുന്നുവെന്നും ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്നതായും പരാതി. ഫിഷറീസിന്റെ സഹകരണ സൊസൈറ്റിയില്‍ അംഗങ്ങളായവര്‍ ഡാമില്‍നിന്ന് പിടിക്കുന്ന മത്സ്യങ്ങളെ വാങ്ങാനെത്തുന്നവര്‍ക്ക് ടോക്കണ്‍ അനുസരിച്ച് വില്‍പന നടത്തണമെന്ന നിര്‍ദേശമാണ് അട്ടിമറിക്കുന്നത്. മത്സ്യം വാങ്ങാനെത്തുന്നവരില്‍ പകുതിപേര്‍ക്ക് മാത്രം മത്സ്യം നല്‍കുകയും മറ്റുള്ളവ ഹോട്ടലുകള്‍ക്ക് മറിച്ചുവില്‍പന നടത്തുന്നതായുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ചുള്ളിയാര്‍ ഡാമില്‍ ഫിഷറീസ് കേന്ദ്രത്തില്‍ മത്സ്യം വാങ്ങാനെത്തിയ 28 പേരില്‍ പകുതി ടോക്കറ്റുകള്‍ക്കു മാത്രമാണ് മത്സ്യം നല്‍കിയത്. 300 കിലോയിലധികം മത്സ്യമുണ്ടായിട്ടും കരിഞ്ചന്തയില്‍ മറിച്ച് വില്‍പന നടത്തുന്നതിനായി മത്സ്യം ഇല്ലെന്ന് പറഞ്ഞ് വാങ്ങാനെത്തിയവരെ പിന്തിരിപ്പിച്ച് വിടുകയായിരുന്നു.
300 കിലോ മത്സ്യം യഥേഷ്ടം വില്‍പ്പന നടത്തേണ്ടതിനു പകരം മറിച്ചുവില്‍പന നടത്തുവാനായി സാധാരണക്കാര്‍ക്ക് നല്‍കാത്തതിനെതിരേ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മത്സ്യം വാങ്ങാനെത്തിയവര്‍ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്നത്. ജലനിരപ്പ് താഴ്ന്ന ചുള്ളിയാര്‍ ഡാമില്‍ മത്സ്യം കൂടുതലായി ലഭിക്കുന്നുണ്ടെങ്കിലും ഇവ നാട്ടുകാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് വില്‍പ്പന നടത്താതെ ഉയര്‍ന്ന വിലക്ക് മറിച്ചുവില്‍പന നടത്തുന്നത് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  14 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  14 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  14 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  14 days ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  14 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  14 days ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  14 days ago
No Image

പഴകിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതില്‍ നടപടി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നോട്ടിസയച്ച് എഫ്എസ്എസ്എഐ

Kerala
  •  14 days ago
No Image

വിഴിഞ്ഞം വിവാദം: 'മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്'; തോമസ് ഐസക്

Kerala
  •  14 days ago
No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  14 days ago