HOME
DETAILS

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

  
July 11, 2026 | 11:10 AM

Chicken not mutton mass brawl at wedding venue 12 injured

പട്‌ന: വിവാഹസല്‍ക്കാരത്തില്‍ മട്ടന് പകരം ചിക്കന്‍ വിളമ്പിയതിനെച്ചൊല്ലി ബിഹാറില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ 12-ലധികം പേര്‍ക്ക് പരുക്കേറ്റു. സഹര്‍സ ജില്ലയിലെ രജന്‍പുര് ഗ്രാമത്തിലാണ് സംഭവം.

രജന്‍പുര് സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബല്‍വാപര്‍ സ്വദേശിയായ മുഹമ്മദ് അന്‍വറിന്റെ മകന്റെയും വിവാഹച്ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിവാഹസല്‍ക്കാരത്തില്‍ മട്ടന്‍ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് വരന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ മട്ടന് പകരം ചിക്കന്‍ വിഭവമാണ് വിളമ്പിയത്.

ഇത് ചോദ്യംചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

സംഘര്‍ഷത്തില്‍ വരന്റെ ഭാഗത്തുനിന്നുള്ള 12-ലധികം പേര്‍ക്ക് പരുക്കേറ്റതായി പൊലിസ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, വധുവിന്റെ വീട്ടുകാര്‍ വാഗ്ദാനം ലംഘിച്ച് ചിക്കന്‍ വിളമ്പുകയും തുടര്‍ന്ന് ആക്രമണം നടത്തുകയും ചെയ്തതായി ആരോപിച്ച് പൊലിസില്‍ പരാതി നല്‍കുമെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചു.

A mass brawl broke out at a wedding venue in Bihar over mutton being served instead of chicken. More than 12 people were injured in the clash. The incident took place in Rajanpur village in Saharsa district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

National
  •  2 hours ago
No Image

വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ, തിരച്ചിൽ തുടരുന്നു

International
  •  2 hours ago
No Image

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

National
  •  3 hours ago
No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  3 hours ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  3 hours ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  3 hours ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  4 hours ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  4 hours ago

No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  5 hours ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  6 hours ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  6 hours ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  6 hours ago