പട്ടാമ്പിയില്‍ ഇനി മാലിന്യം തള്ളിയാല്‍ പിടിവീഴും
പട്ടാമ്പി: നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ഭാരതപ്പുഴയിലും മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭ നടപടി കര്‍ശനമാക്കും. സ്വകാര്യവ്യക്തികളും ഹോട്ടല്‍, കാറ്ററിങ്, പച്ചക്കറി സ്ഥാപന നടത്തിപ്പുകാരും പൊതുസ്ഥലങ്ങളിലും ഭാരതപ്പുഴയുലും മാലിന്യം നിക്ഷേപിക്കുന്നത് പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിയെന്ന് നഗരസഭ അധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ അനധികൃത മത്സ്യക്കച്ചവടം അനുവദിക്കില്ല. ഇത്തരത്തില്‍ മത്സ്യ വ്യാപാരം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. രാത്രി സമയത്താണ് പലയിടങ്ങളിലും മാലിന്യ നിക്ഷേപം നടക്കുന്നതെന്നും ഇത് തടയാന്‍ രാത്രികാല പരിശോധനയ്ക്ക് നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചതായും നഗരസഭ അധ്യക്ഷന്‍ അറിയിച്ചു. മെയ് ഒന്നു മുതല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങും. ടൗണും പരിസരപ്രദേശങ്ങളും പുഴയുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും നഗരസഭയുമായി സഹകരിക്കണമെന്നും നഗരസഭ അധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."