HOME
DETAILS
MAL
രണ്ടാഴ്ചക്കിടെ കൊവിഡ് വ്യാപനം കൂടാം, ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് മന്ത്രി ശൈലജ
backup
September 04 2020 | 16:09 PM
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കും ഓണാവധിക്കുശേഷം ജോലിക്കും മറ്റും പുറത്തിറങ്ങേണ്ട സ്ഥിതിയും കണക്കിലെടുക്കുമ്പോള്‍ അടുത്ത രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയെന്ന് മന്ത്രി കെ.കെ ശൈലജ. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും വീട്ടില്‍ തന്നെ കഴിയണം. സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ 1056 എന്ന നമ്പരില്‍ ബന്ധപ്പെടണം. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണം. ഈ സമയത്ത് മറ്റുള്ളവരുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."