HOME
DETAILS

ആക്ടിവിസ്റ്റുകള്‍ക്ക് മാവോയിസ്റ്റ് ബന്ധം- അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രാലയം

  
Web Desk
August 30 2018 | 02:08 AM

national-30-08-18-arrested-activists-linked-to-maoist-outfits-on-upa-list-home-ministry

ന്യൂഡല്‍ഹി: ഭീമ കൊറഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകെ പുനെ പൊലിസിന്റെ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

2012 ഡിസംബറില്‍ യു.പി.എ സര്‍ക്കാറാണ് ചില സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഈ സംഘടനകള്‍ക്കെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാറുകളോട് ശുപാര്‍ശ ചെയ്തത്. 128 സംഘടനകളുടെ പട്ടികയാണ് അന്ന് യു.പി.എ സര്‍ക്കാര്‍ പുറത്തിറക്കിയത്- ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഈ സംഘടനകളുമായി അറസ്റ്റിലാവര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ സര്‍ക്കാറിനെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും മന്ത്രാലയം ആരോപിക്കുന്നു.


ചൊവ്വാഴ്ചയാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്തത്.  ഇവരെ സെപ്റ്റംബര്‍ അഞ്ചു വരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ സുപ്രിംകോടതി ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സുപ്രിംകോടതി തയ്യാറായിട്ടില്ല.

വിപ്ലവ കവി വരവര റാവു, മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലഖ (ഹരിയാന), അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധ ഭരദ്വാജ് (ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ വേനോണ്‍ ഗൊണ്‍സാലസ് (മുംബൈ), അരുണ്‍ ഫെരേര എന്നിവരെയാണ് ചൊവ്വാഴ്ച പല സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ഇതിനെതിരെ റോമിലാ ഥാപ്പര്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ തുടങ്ങിയ അക്കാദമിക് വിദഗ്ധരാണ് സുപ്രിംകോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago