പശ്ചിമബംഗാളില്‍ ഇ.വി.എമ്മില്‍ താമരക്കു താഴെ ബി.ജെ.പി; പരാതിയുമായി പ്രതിപക്ഷം, 'വെള്ളം' വരച്ചത് ബി.ജെ.പി പോലെ തോന്നുകയാണെന്ന് കമ്മീഷന്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനായി കൊണ്ടുവന്ന ഇ.വി.എമ്മില്‍ ബി.ജെ.പിയുടെ ചിഹ്നത്തിന് താഴെ മാത്രം പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. ബരാക്പൂരില്‍ മോക് ഡ്രില്‍ വേളയില്‍ കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് ബി.ജെ.പിയുടെ ചിഹ്നത്തിനു താഴെ ബി.ജെ.പിയെന്ന് എഴുതിയത് കണ്ടെത്തിയത്.
ഇക്കാര്യം കാണിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, അഹമ്മദ് പട്ടേല്‍, ഡറക് ഒ ബ്രിയണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കിയത്.
ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും ഇത്തരം ഇ.വി.എമ്മുകളെല്ലാം നീക്കുകയോ അല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ പേര് കൂടി ചേര്‍ക്കുകയോ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാനമായ പാറ്റേണ്‍ തന്നെയാണ് ഉപയോഗിച്ചതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ.വി.എമ്മിലെ ചിത്രം കട്ടികൂട്ടണമെന്നാവശ്യപ്പെട്ട്് ബി.ജെ.പി സമാപിച്ചിരുന്നു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ചിത്രം കട്ടികൂട്ടി. താമരക്കു താഴെ വെള്ളമുണ്ടെന്നു തോന്നിക്കുന്ന രേഖകളും വരച്ചിരുന്നു. ഈ രേഖകള്‍ എഫ്, പി എന്നീ അക്ഷരങ്ങളോട് സാമ്യമുണ്ട്. എല്ലാതെ ബി.ജെ.പി എന്ന് ചിഹ്നത്തിനു താഴെ എഴുതിയിട്ടില്ല- തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു.
ബി.ജെ.പിയുടെ അര്‍ജുന്‍ സിങ്ങാണ് ബരാക്പൂരില്‍ മത്സരിക്കുന്നത്. ദിനേഷ് ത്രിവേദിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."