പ്രതികളെ ജാമ്യത്തില്‍ വിട്ട നടപടിയില്‍ പ്രതിഷേധം; നാദാപുരത്ത് യൂത്ത് ലീഗ് പൊലിസ് സ്റ്റേഷന് മാര്‍ച്ച്
നാദാപുരം: ഇരിങ്ങണ്ണൂരിലെ മുസ്ലിം ലീഗ്, എല്‍.ജെ.ഡി ഓഫിസുകള്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതില്‍ പരക്കെ പ്രതിഷേധം. നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നാണ് ആക്ഷേപം. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി പോലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.
പ്രതികള്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടത്തിയതെന്ന് പൊലിസ് തന്നെ പറയുന്നു, എന്നിട്ടും നിസാര വകുപ്പ് ചുമത്തിയത് അനീതിയാണെന്നും കണ്ടൈന്‍മെന്റ് സോണാണെങ്കിലും അനീതി കണ്ടാല്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി പറഞ്ഞു.
നാദാപുരം ഗവ. യു.പി സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന് പരിസരത്ത് സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. മണ്ഡലം പ്രസിഡന്റ് എം.കെ സമീര്‍ അധ്യക്ഷനായി. സെക്രട്ടറി ഇ. ഹാരിസ്, വലിയാണ്ടി ഹമീദ്, കെ.യു ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."