'അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്'
കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസും പാര്‍ട്ടി സെക്രട്ടറിയുടെ വീടുമാണെന്ന് യു. ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്.
പിണറായി വിജയന്റെയും കോടിയേരിയുടെയും നേതൃത്വത്തിലുള്ള സി.പി.എമ്മിന് ഉണ്ടായിട്ടുള്ള ജീര്‍ണത മനസിലാക്കാന്‍ സാധാരണക്കാരായ സഖാക്കള്‍ തയാറാകണമെന്ന് ബെന്നി ബഹനാന് പറഞ്ഞു. നാല് ദേശീയ അന്വേഷണ ഏജന്‍സികളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസും പാര്‍ട്ടി സെക്രട്ടറിയുടെ വീടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ കോടിയേരിയുടെ മകനെതിരെ അന്വേഷണം പ്രഖ്യാപിക്കണം. മുഖ്യമന്ത്രി കസേര പോകുമെന്ന് പിണറായിക്ക് പേടിയുണ്ട്. നെഞ്ചിടിപ്പ് ഉയരുന്നത് കോടിയേരിയുടെ വീട്ടില്‍ നിന്നാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."