HOME
DETAILS

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഷാംപൂ നിരോധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

  
backup
April 28 2019 | 19:04 PM

%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8-2

 

ന്യൂഡല്‍ഹി: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ അമേരിക്കന്‍ സ്ഥാപനമായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി ഷാംപൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ശിശുസംരക്ഷണ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. ചീഫ് സെക്രട്ടറിമാര്‍ക്കാണ് കമ്മിഷന്‍ കത്തയച്ചത്. നിലവിലുള്ള എല്ലാ ഷാംപൂ സ്റ്റോക്കുകളും വില്‍പന നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. രാജസ്ഥാനിലെ ജയ്പുരില്‍ നടത്തിയ ലാബ് പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പന്നമായ ബേബി ഷാംപൂവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. കാന്‍സറിന് കാരണമാകുന്ന ഫോര്‍മല്‍ഡിഹൈഡ് എന്ന രാസവസ്തു ഷാംപൂവില്‍ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.


ജോണ്‍സണിന്റെ ഷാംപൂവിന് പുറമെ ടാല്‍കം പൗഡറും ലാബില്‍ പരിശോധിച്ചിരുന്നു. ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് സാംപിളുകള്‍ എടുത്താണ് ജയ്പുരിലെ ലാബില്‍ പരിശോധന നടത്തിയത്. ടാല്‍കം പൗഡറിന്റെ പരിശോധനാഫലം പുറത്തു വിട്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോള്‍ ഓഫിസര്‍ അറിയിച്ചു.


അതേസമയം, തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടെന്ന ലാബ് റിപ്പോര്‍ട്ട് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തള്ളി. പരിശോധനയുടെ മുഴുവന്‍ റിപ്പോര്‍ട്ടുകളും പുറത്തുവിടാതെ ഭാഗികമായി പുറത്തുവിട്ട് ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്നതിന് യുക്തിയില്ലെന്നാണ് കമ്പനി പറയുന്നത്.
ആഗോളതലത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ദേശീയ ശിശുസംരക്ഷണ കമ്മിഷനില്‍നിന്ന് തങ്ങള്‍ക്ക് ഇതുവരെ ഒരു തരത്തിലുള്ള നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹിക്കെട്ട് താമസക്കാർ

International
  •  a month ago
No Image

പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  a month ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  a month ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  a month ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago