HOME
DETAILS
MAL
സഹായധനം എത്രയും വേഗം നല്‍കണം- തോമസ് ചാണ്ടി
backup
August 30 2018 | 07:08 AM
തിരുവനന്തപുരം: പ്രളയക്കെടുതില്‍ മുങ്ങിയവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കണമെന്ന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി. ക്യാംപുകളില്‍ നിന്ന് വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ ഒന്നും ബാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എല്ലാവര്ക്കും ആശ്വാസം നല്‍കിയിരുന്നു. പാവപ്പെട്ടവര്‍ക്ക് പ്രളയത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ രണ്ടാഴ്ച തള്ളി നീക്കാന്‍ അത് ഉപകരിക്കും. അതുകൊണ്ട് പ്രഖ്യാപിച്ച പതിനായിരം രൂപ എത്രയും വേഗം നല്‍കണമെന്ന് പ്രളയ ദുരന്തത്തെത്തുടര്‍ന്നുള്ള പ്രത്യേക നിയമസഭ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."