പുതുശ്ശേരിയിലെ അന്തരീക്ഷ മലിനീകരണം: ഇരകളുടെ പാര്‍ലമെന്റ് കഞ്ചിക്കോട് നാളെ
കഞ്ചിക്കോട്: കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പുതുശ്ശേരി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ (പ്രീകോട്ട് കോളനിയില്‍) ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ മാരകനിലയില്‍ മലിനീകരണമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ' ഇരകളുടെ പാര്‍ലമെന്റ്' സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 4.30ന് ചടയന്‍കലായിലുള്ള എസ്.കെ.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ' ഇരകളുടെ പാര്‍ലമെന്റില്‍' ശോഭാസുരേന്ദ്രന്‍, സി.ആര്‍.നീലകണ്ഠന്‍ മുതലായവര്‍ നേതൃത്വം നല്‍കും.
സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഇതില്‍ ഇരകള്‍ അവരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന് മുമ്പാകെ അവതരിപ്പിക്കും.
പാലക്കാട്ട് പരാതികളില്‍ തെളിവെടുപ്പിനെത്തിയിട്ടുള്ള മനുഷ്യാവകാശകമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കോശിക്ക് സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് നിവേദനം നല്‍കും. ഇനി നീതികിട്ടുമെന്ന പ്രതീക്ഷ മനുഷ്യാവകാശ കമ്മിഷനില്‍ മാത്രമാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."