HOME
DETAILS

സഊദിയുടെ നിയോം പദ്ധതിയുടെ ടൂറിസം മാനേജിങ് ഡയറക്ടറായി ഇന്ത്യന്‍ വംശജ നിയമിതയായി

  
backup
August 30 2018 | 10:08 AM

5466546321312

ജിദ്ദ: ഇന്ത്യന്‍ വംശജയായ ആരാധനാ കൗള സഊദിയുടെ സ്വപ്ന പദ്ധ്വതിയുടെ ഉന്നത സ്ഥാനത്ത് നിയമിതയായി. സഊദി കിരീടാവകാശിയും ഉന്നത സാമ്പത്തിക കാര്യങ്ങളുടെ സാരഥിയുമായ മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച 'നിയോം' നഗരത്തിന്റെ ടൂറിസം മാനേജിങ് ഡയറക്ടര്‍ ആയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയായ ആരാധനാ കൗള എന്ന 46 കാരിയെ നിയമിച്ചിരിക്കുന്നത്.

ഭാവിയിലെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി 'നിയോം' നഗര പദ്ധതിയെ ലോകത്തിലെ അതുല്യ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ആരാധനയുടെ നിയമനം സഹായിക്കുമെന്ന് പദ്ധതി സി.ഇ.ഒ നളുമി അല്‍നസ്സര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

മലയാളം ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ഭാഷകളിലും ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിവയിലും പ്രാവീണ്യയായ ആരാധന, ടൂറിസം ലോകത്തെ അതുല്യ വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി മറ്റു വരുമാന സ്രോതസ്സുകളിലേയ്ക്ക് തിരിയാന്‍ നിര്‍ബന്ധിതരായ സഊദി അറേബ്യ ആവിഷ്‌കരിച്ച നിരവധി പദ്ധ്വതികളില്‍ ഒന്നാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ കൂടി സ്പര്‍ശിച്ചു കൊണ്ടുള്ള ഭീമന്‍ 'നിയോം' നഗര പദ്ധ്വതി. അന്‍പതിനായിരം കോടിയിലധികം ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ഉണ്ടാകും. സഊദിയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും നിയോം. പദ്ധതിയുടെ ആദ്യഘട്ടം 2025ഓടെ പൂര്‍ത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിരവധി പദ്ധതികളാണ് വരുന്നത്. വിദേശ തൊഴിലാളികളുടെ ജീവിത ചെലവ് ഒരു ഭാഗത്ത് കൂടുംമ്പോള്‍, മെഗാ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും ഒരുങ്ങുന്നു. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക, വനിതാവത്കരണം ശക്തമാക്കുക തുടങ്ങിയവ വഴി സാമൂഹിക സാംസ്‌കാരിക മേഖലയിലും വലിയ മാറ്റങ്ങളാണ് രാജ്യത്ത് വന്നുകൊണ്ടിരിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago